ഷൂട്ടിംഗിനിടെ തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍; വൈറലായി വീഡിയോ

നിലവില്‍ സുകുമാറിന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് താരം

MediaOne Logo

Web Desk

  • Updated:

    2021-09-14 07:54:29.0

Published:

14 Sep 2021 7:54 AM GMT

ഷൂട്ടിംഗിനിടെ തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ച് അല്ലു അര്‍ജുന്‍; വൈറലായി വീഡിയോ
X

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാണ് അല്ലു അര്‍ജുന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അല്ലു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഷൂട്ടിംഗ് ഇടവേളയില്‍ വഴിയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ താരത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ സുകുമാറിന്‍റെ പുഷ്പ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലാണ് താരം. ആന്ധ്രാപ്രദേശിലെ ഗോകവാരത്താണ് ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിന്‍റെ ഇടവേളയില്‍ അതിരാവിലെ തന്‍റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതാണ് അല്ലു അര്‍ജുന്‍. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. രണ്ടാം ഭാഗത്തിന്‍റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

TAGS :

Next Story