Quantcast

160 വര്‍ഷം പഴക്കമുള്ള 'ആന്‍റിക്' തോക്ക്; അല്ലു അര്‍ജുന് സമ്മാനവുമായി മലയാളി വ്യവസായി

കേരളത്തിലടക്കം നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍

MediaOne Logo

Web Desk

  • Published:

    30 Sept 2021 6:23 PM IST

160 വര്‍ഷം പഴക്കമുള്ള ആന്‍റിക് തോക്ക്; അല്ലു അര്‍ജുന് സമ്മാനവുമായി മലയാളി വ്യവസായി
X

കേരളത്തിലടക്കം നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍. തന്‍റെ പ്രിയ താരത്തിന് ഒരു മലയാളി വ്യവസായി നല്‍കിയ ആന്‍റിക് ഗിഫ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. 160 വര്‍ഷം പഴക്കമുള്ള തോക്കാണ് റിയാസ് കില്‍ട്ടന്‍ എന്ന പ്രവാസി മലയാളി വ്യവസായി അല്ലു അര്‍ജുന് സമ്മാനിച്ചത്.

യുഎഇയിലേക്ക് നടത്തിയ ബിസിനസ് ട്രിപ്പിനിടയിലാണ് റിയാസ് അപൂര്‍വ സമ്മാനം അല്ലുവിന് കൈമാണിയത്. റിയാസ് അല്ലു അര്‍ജുന് തോക്ക് കൈമാറുന്ന ചിത്രങ്ങള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പടെ സിനിമ മേഖലയിലുള്ള ഒരുപാട് പ്രമുഖര്‍ ചിത്രം പങ്കുവെച്ചിരുന്നു.

പുതിയ ചിത്രം പുഷ്പയുടെ ഷൂട്ടിങ് പൂർത്തിയായതിന് പിന്നാലെയാണ് താരം കുടുംബത്തിനൊപ്പം ദുബൈയിൽ എത്തിയത്. ദുബൈയിലെത്തിയ ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ എന്ന അല്ലുവിന്‍റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. രണ്ടു ഭാഗങ്ങളായി എത്തുന്ന പുഷ്പയുടെ ആ​ദ്യ ഭാ​ഗം ഡിസംബറിലാണ് റിലീസിനൊരുങ്ങുന്നത്.



TAGS :

Next Story