Quantcast

എന്നിട്ടെന്തിനാ..'നേരം' ചെയ്തപ്പോള്‍ പുച്ഛമായിരുന്നല്ലോ? കേരളത്തില്‍ ഓഡിഷന് അവസരമുണ്ടാകുമോ എന്ന ചോദ്യത്തിന് അല്‍ഫോന്‍സ് പുത്രന്‍റെ മറുപടി

പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാണ്

MediaOne Logo

Web Desk

  • Updated:

    2023-04-04 04:23:05.0

Published:

4 April 2023 9:52 AM IST

Alphonse Puthren
X

അല്‍ഫോന്‍സ് പുത്രന്‍

കേരളത്തില്‍ ഓഡിഷന് അവസരമുണ്ടോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തന്‍റെ ചിത്രങ്ങളെ പുച്ഛത്തോടെ കാണുന്ന ഇടത്തുവന്നിട്ടെന്തിനാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍റെ മറുചോദ്യം. കേരളം തന്‍റെ കാമുകിയും താന്‍ കേരളത്തിന്‍റെ കാമുകനുമല്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്‍, വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.


''നേരം ചെയ്തപ്പോ പുച്ഛം, പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രം ആണ്. ഗോള്‍ഡ് ആണെങ്കില്‍ മൂഞ്ചിയ പടവും. എന്നിട്ട് ഞാന്‍ ഇനി കേരളത്തില്‍ വരാന്‍. കേരളം എന്‍റെ കാമുകിയും ഞാന്‍ കേരളത്തിന്റെ കാമുകനുമല്ല. നന്നായിട്ടുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതി ബ്രോ' എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ മറുപടി''.

അല്‍ഫോന്‍സ് സംവിധാനം ചെയ്ത നേരവും പ്രേമവും മികച്ച അഭിപ്രായം നേടിയപ്പോള്‍ അടുത്തിടെ പുറത്തിങ്ങിയ 'ഗോള്‍ഡ്' പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. നെഗറ്റീവ് പ്രതികരണങ്ങളും ട്രോളുകളും കൊണ്ട് സോഷ്യല്‍മീഡിയ നിറയുകയായിരുന്നു. പൃഥ്വിരാജും നയന്‍താരയുമായിരുന്നു നായികാനായകന്‍മാര്‍. നേരം 2 , പ്രേമം 2 എന്നല്ല താൻ ഈ സിനിമയ്ക്കു പേരിട്ടതെന്നും ഗോൾഡ് എന്നാണെന്നും അല്‍ഫോന്‍സ് നേരത്തെ പറഞ്ഞിരുന്നു.



TAGS :

Next Story