Quantcast

ഈ ലിസ്റ്റില്‍ സ്ഫടികം ഇല്ലല്ലോ? ഇഷ്ട സിനിമകളുടെ ലിസ്റ്റ് പങ്കുവച്ച അല്‍ഫോന്‍സ് പുത്രനോട് ആരാധകന്‍

പ്രേമം പുറത്തിറങ്ങി നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഗോള്‍ഡ് ആണ് പുത്രന്‍റെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത ചിത്രം

MediaOne Logo

Web Desk

  • Published:

    23 Dec 2021 7:50 AM GMT

ഈ ലിസ്റ്റില്‍ സ്ഫടികം ഇല്ലല്ലോ? ഇഷ്ട സിനിമകളുടെ ലിസ്റ്റ് പങ്കുവച്ച അല്‍ഫോന്‍സ് പുത്രനോട് ആരാധകന്‍
X

നേരം എന്ന ഒറ്റച്ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. രണ്ടാമത്തെ ചിത്രമായ പ്രേമത്തിലൂടെ ഹിറ്റ് സംവിധായകനായി മാറുകയും ചെയ്തു. പ്രേമം പുറത്തിറങ്ങി നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഗോള്‍ഡ് ആണ് പുത്രന്‍റെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത ചിത്രം. പൃഥ്വിയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. തന്‍റെ ഇഷ്ടസിനിമകള്‍ പങ്കുവച്ചിട്ടുള്ള സംവിധായകന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.



തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 50 ചിത്രങ്ങളുടെ പേരുകളാണ് അല്‍ഫോന്‍സ് പങ്കുവച്ചത്. ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സി.ബി.ഐ ഡയറി കുറിപ്പ് എന്നിവയാണ് ആദ്യ പത്തില്‍ ഉള്ളത്. മൃഗയ, ട്വന്‍റി-ട്വന്‍റി, റാം റാജി റാവു സ്പീക്കിങ്, നരസിംഹം, കിരീടം, ചെങ്കോല്‍, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങളും ലിസ്റ്റിലുണ്ട്. എന്നാല്‍ 2008ന് ശേഷമുള്ള ഒറ്റ ചിത്രം പോലും അല്‍ഫോണ്‍സിന്‍റെ ലിസ്റ്റിലില്ല. ഈ ലിസ്റ്റില്‍ മോഹന്‍ലാല്‍ ചിത്രം സ്ഫടികം ഇല്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച ആരാധകന് മറുപടി കൊടുത്തിരിക്കുകയാണ് അല്‍ഫോന്‍സ്.

'ഈ ലിസ്റ്റില്‍ സ്ഫടികം ഇല്ല, അവിശ്വസനീയം' എന്നാണ് കമന്‍റ്. 'അയ്യോ വിട്ടു പോയി, ഒരുപാട് ക്ഷമ ചോദിക്കുന്നു' എന്നാണ് അല്‍ഫോന്‍സിന്‍റെ മറുപടി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമ ഇല്ലേ എന്ന ചോദ്യത്തിനും അയ്യോ വിട്ടു പോയി എന്ന മറുപടിയാണ് സംവിധായകന്‍ നല്‍കുന്നത്. പ്രേമം ഇല്ലേ എന്നു ചോദിക്കുമ്പോള്‍ അതു കമ്മിറ്റി ടീം അല്ലേ എന്നാണ് അല്‍ഫോന്‍സ് ചോദിക്കുന്നത്.

TAGS :

Next Story