'ജന്മദിനാശംസയ്ക്ക് മറുപടി തന്നില്ല'; പ്രീതി സിന്‍റയോട് പരാതി പറഞ്ഞ് അമിതാഭ് ബച്ചൻ, നടിയുടെ മറുപടി ഇങ്ങനെ!
എല്ലാ വർഷവും പ്രീതിയുടെ ജന്മദിനത്തിന് ഞാൻ വ്യക്തിപരമായി ആശംസകൾ അയക്കാറുണ്ട്

മുംബൈ: ഇന്ത്യൻ സിനിമയുടെ ബിഗ്ബി അമിതാഭ് ബച്ചൻ അവതാരകനാകുന്ന ഷോയാണ് കോൻ ബനേഗ ക്രോർപതി. ഷോയുടെ 18-ാം സീസണിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. പുതിയ സീസണിന്റെ ആദ്യ എപ്പിസോഡിൽ 'ബട്വാര 1947' ചിത്രത്തിലെ താരങ്ങളായ സണ്ണി ഡിയോൾ, പ്രീതി സിന്‍റ, ചിത്രത്തിന്‍റെ നിർമ്മാതാവ് ആമിർ ഖാൻ എന്നിവരാണ് മുഖ്യാതിഥികളായി എത്തിയത്. എപ്പിസോഡിനിടെ, തന്‍റെ ജന്മദിന സന്ദേശത്തിന് പ്രതികരിക്കാത്തതിനെക്കുറിച്ച് ബച്ചൻ പ്രീതിയോട് പരാതി പറഞ്ഞു. ഇതിന് നടി നൽകിയ മറുപടി വൈറലായിരിക്കുകയാണ്.
"എല്ലാ വർഷവും പ്രീതിയുടെ ജന്മദിനത്തിന് ഞാൻ വ്യക്തിപരമായി ആശംസകൾ അയക്കാറുണ്ട്. എന്നാൽ ഇത്തവണ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ല," എന്നായിരുന്നു ബച്ചന്‍റെ സ്നേഹപൂര്‍വമുള്ള പരാതി. "ഇല്ല അമിത് ജി, അത് അങ്ങനെയല്ല. ഞാൻ മറുപടി തരാറുണ്ട്, പക്ഷെ സന്ദേശം അയച്ച് ഒരു ആഴ്ചയ്ക്ക് ശേഷമാണെന്ന് മാത്രം," എന്നായിരുന്നു പ്രീതി സിന്‍റയുടെ മറുപടി. എന്നാൽ താൻ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ അമിതാഭ് ബച്ചൻ തൻ്റെ പഴയ എക്സ് പോസ്റ്റ് ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.
"പ്രീതി സിന്‍റാ... നീ എവിടെയായിരുന്നാലും, എന്റെ എസ്എംഎസിന് മറുപടി നൽകാൻ നീ വിസമ്മതിച്ചതിനാൽ... ഹാ ഹാ ഹാ... ജന്മദിനാശംസകൾ... സ്നേഹവും സന്തോഷവും നേരുന്നു," എന്നായിരുന്നു ആ പഴയ പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇത്തവണ പ്രീതിക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. കരൺ ജോഹര്‍ സംവിധാനം ചെയ്ത 'കഭി അൽവിദ നാ കഹ്നാ' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
Adjust Story Font
16

