പാൻ മസാല പരസ്യത്തിൽ നിന്ന് അമിതാഭ് ബച്ചൻ പിന്മാറി; വാങ്ങിയ തുക മുഴുവനും തിരിച്ചു നൽകി

പരസ്യം സംപ്രേക്ഷണം ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് താരത്തിന്റെ പിന്മാറ്റം

MediaOne Logo

Web Desk

  • Updated:

    2021-10-11 14:27:20.0

Published:

11 Oct 2021 2:23 PM GMT

പാൻ മസാല പരസ്യത്തിൽ നിന്ന് അമിതാഭ് ബച്ചൻ പിന്മാറി; വാങ്ങിയ തുക മുഴുവനും തിരിച്ചു നൽകി
X

രാജ്യത്തെ പ്രമുഖ പാൻ മസാല കമ്പനിയുടെ പരസ്യത്തിൽ നിന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ പിന്മാറി. ഇനി ഒരിക്കലും പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും ബച്ചനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പൾസ് പോളിയോയുടെ ക്യാമ്പയിനിന്റെ അബാസിഡറായ അദ്ദേഹം ഒരേ സമയം പാൻ മസാല പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിക്കുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന്‌ വിമർശകർ ചോദിക്കുന്നു.

പരസ്യം സംപ്രേക്ഷണം ചെയ്ത് ഒരാഴ്ചയ്ക്കു ശേഷമാണ് താരത്തിന്റെ പിന്മാറ്റം. പരസ്യത്തിൽ പറയുന്ന പാൻ മസാലയെ കുറിച്ച് ശരിയായ അറിവില്ലായിരുന്നുവെന്നും വാങ്ങിയ പണം തിരിച്ചു നൽകി കരാർ അവസാനിപ്പിച്ചെന്നും അമിതാഭ് ബച്ചന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പാൻ മസാല പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ നിന്ന് താരത്തിനോട് പിന്മാറണമെന്ന് ദേശീയ പുകയില വിരുദ്ധ സംഘടന നേരിട്ടെത്തി അഭ്യർത്ഥിച്ചിരുന്നു. ബച്ചൻ പിന്മാറിയാൽ യുവാക്കൾ പുകയിലയ്ക്ക് അടിമയാകുന്നത് തടയാൻ കഴിയുമെന്നാണ് സംഘടനയുടെ വാദം. തന്റെ 79-ാം പിറന്നാൾ ദിനത്തിലാണ് ബച്ചന്റെ പിന്മാറ്റം.

TAGS :

Next Story