Quantcast

അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ ശബ്ദമോ ചിത്രമോ ഉപയോഗിക്കരുത്; കോടതി

തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു താരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Published:

    25 Nov 2022 7:57 AM GMT

അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ ശബ്ദമോ ചിത്രമോ ഉപയോഗിക്കരുത്; കോടതി
X

ന്യൂഡൽഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ പേരോ, ചിത്രമോ, ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി. തന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. വ്യക്തി എന്ന നിലയിൽ ഇത് തന്റെ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും നടന്റെ ഹരജിയിൽ പറയുന്നു.

ഹരജിക്കാരൻ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും വിവിധ പരസ്യങ്ങളിൽ വേഷമിട്ട ആളാണ്. നടന്റെ സെലിബ്രിറ്റി പദവി ഉപയോഗിച്ച് മറ്റുള്ളവർ അവരുടെ ബിസിനസ് ചെയ്യുന്നതും അവരുടെ സേവനങ്ങളും ചരക്കുകളും വിൽക്കുന്നതും അമിതാഭ് ബച്ചന് വിഷമുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തിൽ തർക്കിക്കാനാവില്ല. പ്രഥമൃഷ്ട്യാ തന്നെ കേസെടുക്കാവുന്ന കുറ്റമാണെന്നും ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. ഈ ഉത്തരവ് ഇറക്കിയില്ലെങ്കിൽ അമിതാഭ് ബച്ചനെ അത് ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.

തന്റെ അനുമതിയില്ലാതെ ഓൺലൈൻ ഭാഗ്യക്കുറി പോലെയുള്ളവയുടെ പരസ്യങ്ങളിലും മറ്റും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നെന്നാണ് ബച്ചൻ ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. പുസ്തക പ്രസാധകർ, ടി-ഷർട്ട് വിൽപനക്കാർ, മറ്റ് വിവിധ ബിസിനസുകൾ എന്നിവയ്ക്കെതിരെയും നടൻ നിരോധന ഉത്തരവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ബച്ചനു വേണ്ടി ഹാജരായത്.

TAGS :

Next Story