Quantcast

നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ, ഈ നേരിന് നന്ദി; അനശ്വര രാജന്‍

വ്യാഴാഴ്ചയാണ് നേര് തിയറ്ററുകളിലെത്തിയത്

MediaOne Logo

Web Desk

  • Published:

    23 Dec 2023 10:14 AM IST

Anaswara Rajan
X

അനശ്വര രാജന്‍

മോഹന്‍ലാലിന്‍റെ 'നേര്' മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ യുവനടി അനശ്വര രാജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് നേരിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തില്‍ അനശ്വര കാഴ്ച വച്ചത്.ഇപ്പോള്‍ ആരാധകരുടെ സ്നേഹത്തിന് നന്ദി പറയുകയാണ് അനശ്വര.

''ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളർന്നവളാണ് ഞാൻ.. കൂടെയുണ്ടാവണം 💛'' അനശ്വര ഫേസ്ബുക്കില്‍ കുറിച്ചു.

വ്യാഴാഴ്ചയാണ് നേര് തിയറ്ററുകളിലെത്തിയത്. ആദ്യദിനത്തില്‍ കേരളത്തില്‍ നിന്നു മാത്രം 3.04 കോടിയാണ് ചിത്രം നേടിയത്. ആഗോളതലത്തില്‍ 5.50 കോടിയാണ് നേരിന്‍റെ കലക്ഷന്‍. ദൃശ്യം ,ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും ഒന്നിച്ച ചിത്രമാണ് നേര്. പ്രിയാ മണി, സിദ്ധിഖ്, ജഗദീഷ്,ഗണേഷ് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ ശാന്തി മായാദേവിയും ജീത്തുവും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നേര് നിര്‍മിച്ചിരിക്കുന്നത്.

TAGS :

Next Story