Quantcast

മരയ്ക്കാറിന്‍റെ റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍

മരയ്ക്കാറിന്‍റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 April 2021 12:10 PM IST

മരയ്ക്കാറിന്‍റെ റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍
X

മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിന്‍റെ റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മരയ്ക്കാറിന്‍റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ല. പക്ഷെ നിലവില്‍ റിലീസിംഗ് മാറ്റിവച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലുമെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ റംസാന്‍ പോലുള്ള സമയത്ത് തിയറ്ററുകളില്‍ സിനിമകളുണ്ടാവില്ലെന്നും ആന്‍റണി മീഡിയവണിനോട് പറഞ്ഞു.

ഞാനിപ്പോള്‍ വലിയ ശൂന്യതയിലാണ് നില്‍ക്കുന്നത്. വല്ലാത്ത പ്രതിസന്ധിയാണ്. ഇതുപോലൊരു പ്രതിസന്ധി സമയത്താണ് ദൃശ്യം 2 ഒടിടിക്ക് കൊടുത്തത്. ഈ അവസ്ഥയില്‍ വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധ്യതയില്ല. വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ കുറെ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. അവയ്ക്ക് അര്‍ഹമായ കളക്ഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. തിയറ്ററുകള്‍ തുറന്നുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ് നികത്താനുള്ള ഒരു വരുമാനം നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ലെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story