Quantcast

ജയസൂര്യ, ടൊവിനോ; താരസമ്പന്നമായി പെപ്പെയുടെ വിവാഹ സത്കാരം

ശനിയാഴ്ച അങ്കമാലിയിലെ പള്ളിയില്‍ വച്ചായിരുന്നു വിവാഹം

MediaOne Logo

Web Desk

  • Published:

    9 Aug 2021 11:18 AM IST

ജയസൂര്യ, ടൊവിനോ; താരസമ്പന്നമായി പെപ്പെയുടെ വിവാഹ സത്കാരം
X

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ താരമാണ് ആന്‍റണി വര്‍ഗീസ്. കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മികച്ച അഭിനയം കൊണ്ടു ആന്‍റണി ആരാധകരുടെ ഇഷ്ടം നേടിയിരുന്നു. ശനിയാഴ്ചയായിരുന്നു ആന്‍റണിയുടെ വിവാഹം. വിദേശത്തു നഴ്സായ അനീഷ പൌലാസാണ് ആന്‍റണിയുടെ വധു. സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി ഞായറാഴ്ച നടത്തിയ വിവാഹ സത്കാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളായിരുന്നു ആന്‍റണിയും അനീഷയും. ശനിയാഴ്ച അങ്കമാലിയിലെ പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ഞായറാഴ്ചയാണ് സിനിമക്കാര്‍ക്കു വേണ്ടി വിവാഹ സത്കാരം സംഘടിപ്പിച്ചത്. താരസമ്പന്നമായിരുന്നു ആന്‍റണിയുടെ വിവാഹ വിരുന്ന്. ജയസൂര്യ, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അങ്കമാലി ഡയറീസിലെ അഭിനേതാക്കളും റിസപ്ഷനില്‍ പങ്കെടുത്തു.



TAGS :

Next Story