അഴകുഴമ്പൻ നവമാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്കുള്ള അവസാനത്തെ ഉത്തരമാണ് നിഖില വിമൽ: അനുരാജ് മനോഹർ

പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നും രാജ്യത്തില്ലെന്നാണ് ഒരഭിമുഖത്തിൽ നിഖില വിമൽ പ്രതികരിച്ചിരുന്നത്.

MediaOne Logo

abs

  • Updated:

    2022-05-14 11:28:00.0

Published:

14 May 2022 11:28 AM GMT

അഴകുഴമ്പൻ നവമാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്കുള്ള അവസാനത്തെ ഉത്തരമാണ് നിഖില വിമൽ: അനുരാജ് മനോഹർ
X

ധാരണകളില്ലാത്ത അഴകുഴമ്പൻ നവമാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് നടി നിഖില വിമലെന്ന് സംവിധായകൻ അനുരാജ് മനോഹർ. ഇന്നു തന്നെ അവരുടെ സിനിമ കാണണമെന്നും അനുരാജ് ഫേസ്ബുക്കിൽ കുറിച്ചു.

Time line മുഴുവൻ 'നീലാമൽ'...

കഴമ്പില്ലാത്ത , ധാരണകളില്ലാത്ത അഴ കുഴമ്പൻ നവ മാധ്യമ പൊളിറ്റിക്കൽ ചോദ്യങ്ങൾക്ക് ഏറ്റവും അവസാനത്തെ ഉത്തരമാണ് നിഖിലാ വിമൽ..

ഓൾടെ പടം ജോ&ജോ തീയറ്ററിൽ നല്ല അഭിപ്രായവുമായി ഓടുന്നുണ്ട്.. നാളെയല്ല ഇന്ന് തന്നെ കാണണം.

എന്നാണ് സംവിധായകന്റെ കുറിപ്പ്.പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നും രാജ്യത്തില്ലെന്നാണ് ഒരഭിമുഖത്തിൽ നിഖില വിമൽ പ്രതികരിച്ചിരുന്നത്. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള പ്രമോഷൻ അഭിമുഖത്തിൽ മൈൽ സ്‌റ്റോൺ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.

'നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ലെന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്നുള്ള ഒരു സിസ്റ്റമേ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കണമെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് പരിഗണനയൊന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാറ്റിനെയും വെട്ടാം. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും. നിർത്തുകയാണ് എങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ല.' - അവർ പറഞ്ഞു.

ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം? എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാൽ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില കൃത്യമായ രാഷ്ട്രീയ മറുപടി നൽകിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താൻ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാൻ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

അതിനിടെ, ലോക്ക്ഡൗൺ പ്രമേയമായി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ജോ ആൻഡ് ജോ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നിഖില വിമൽ, മാത്യു തോമസ്, നസ്‌ലെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്.

TAGS :

Next Story