Quantcast

ഇതെന്താ , ഇത് പൃഥ്വിരാജിന് മാത്രം വായിച്ചാല്‍ മതിയോ? അനുശ്രീയോട് ആരാധകര്‍

ഒരു കൈ ആം സ്ലിങ് പൗച്ചില്‍ തൂക്കിയിട്ടുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് അനുശ്രീ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    6 Oct 2021 10:50 AM IST

ഇതെന്താ , ഇത് പൃഥ്വിരാജിന് മാത്രം വായിച്ചാല്‍ മതിയോ? അനുശ്രീയോട് ആരാധകര്‍
X

സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് അനുശ്രീ. കുടുംബവിശേഷങ്ങളും സിനിമാക്കാര്യങ്ങളുമെല്ലാം അനുശ്രീ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഒരു കൈ ആം സ്ലിങ് പൗച്ചില്‍ തൂക്കിയിട്ടുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് അനുശ്രീ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ''Holding tight....feels right....hand in hand "THARA " എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. അനുശ്രീയുടെ പുതിയ ചിത്രമായ താരയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇത്.

ഇംഗ്ലീഷിലുള്ള അടിക്കുറിപ്പ് കണ്ട് പെട്ടെന്ന് പലര്‍ക്കും കാര്യം പിടികിട്ടിയില്ല. ഇതെന്താ പൃഥ്വിരാജിന് മാത്രം വായിച്ചാല്‍ മതിയോ എന്നാണ് ചോദിച്ചു. കൈ ഒടിഞ്ഞതാണോ, വേഗം സുഖമാകട്ടെ എന്നിങ്ങനെ നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെയുള്ളത്. ദേശ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ചിത്രമാണ് താര. സമീര്‍ മൂവീസ് ബാനറില്‍ അന്‍റോണിയോ മോഷന്‍ പിക്‌ചേഴ്‌സിന്‍റെയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്‍റെയും സഹകരണത്തോടെ സമര്‍ പിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിതാര എന്ന കഥാപാത്രത്തെയാണ് അനുശ്രീ സിനിമയില്‍ അവതരിപ്പിക്കുന്നത്.

TAGS :

Next Story