Quantcast

തമിഴില്‍ തിളങ്ങി അപ്പാനി ശരത്; പുതിയ ചിത്രത്തില്‍ ശശികുമാറിന്‍റെ വില്ലന്‍ 

സത്യശിവയുടെ പുതിയ സസ്പെന്‍‍സ് ത്രില്ലറിലാണ് അപ്പാനി ശരത് വില്ലന്‍ വേഷത്തിലെത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-04-22 11:29:11.0

Published:

22 April 2021 11:24 AM GMT

തമിഴില്‍ തിളങ്ങി അപ്പാനി ശരത്; പുതിയ ചിത്രത്തില്‍ ശശികുമാറിന്‍റെ വില്ലന്‍ 
X

ശശികുമാര്‍‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത് വില്ലനാകുന്നു. തമിഴില്‍‍ കഴുഗു, ബെല്‍‍ബോട്ടം, ശിവപ്പ്, 1945 തുടങ്ങിയ സിനിമകള്‍‍ സംവിധാനം ചെയ്ത സത്യശിവയുടെ പുതിയ സസ്പെന്‍‍സ് ത്രില്ലറിലാണ് ശശികുമാറിന്‍റെ വില്ലനായി അപ്പാനി ശരത് എത്തുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍‍ തമിഴ്നാട്ടില്‍ പുരോഗമിക്കുകയാണ്.

അനീസ് സംവിധാനം ചെയ്യുന്ന 'പഗൈവനുക്ക് അരുവൈ' എന്ന സിനിമയ്ക്ക് ശേഷം ശശികുമാര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ചെന്തൂര്‍‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹരിപ്രിയയാണ് നായിക. രാജ് ഭട്ടാചാര്‍ജി ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സാം സി.എസാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകാന്ത് എന്‍‍.ബിയാണ് എഡിറ്റിംഗ്.

ചിത്രം മികച്ച പ്രമേയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും തമിഴില്‍ തനിക്ക് ശോഭിക്കാനുള്ള അവസരമാണെന്നുമാണ് അപ്പാനി ശരതിന്‍റെ പ്രതികരണം. ശശികുമാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിത്രം തനിക്കേറെ പ്രതീക്ഷയുള്ളതാണെന്നും അപ്പാനി ശരത് കൂട്ടിച്ചേര്‍ത്തു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് അപ്പാനി ശരത് വെള്ളിത്തിരയിലെത്തുന്നത്. വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമണ്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സണ്ടക്കോഴി 2 കോണ്ടസ, സച്ചിന്‍, ലൗ എഫ്.എം തുടങ്ങിയ ചിത്രങ്ങളിലും ശരത് മികച്ച പ്രകടനം കാഴ്ചവെച്ചു. മിഷന്‍‍ സി, ചുങ്കം കിട്ടിയ ആട്ടിന്‍‍ കൂട്ടം, ചാരം, ബെര്‍‍നാര്‍‍ഡ്, മിയ കുല്‍‍പ്പ തുടങ്ങിയ സിനിമകളും കാളിയാര്‍‍ കോട്ടേജ് എന്ന വെബ് സീരീസും അപ്പാനി ശരതിന്‍റേതായി പുറത്തിറങ്ങാനുണ്ട്.

TAGS :

Next Story