Quantcast

'മണ്ണും നിറഞ്ഞേ, മനവും നിറഞ്ഞേ'; മലയന്‍കുഞ്ഞിലൂടെ വീണ്ടും എ.ആര്‍ റഹ്‍മാന്‍ മാജിക്, വീഡിയോ ഗാനം

മുപ്പത് വര്‍ഷത്തിന് ശേഷമുള്ള റഹ്‍മാന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്

MediaOne Logo

ijas

  • Updated:

    2022-07-19 15:24:09.0

Published:

19 July 2022 3:21 PM GMT

മണ്ണും നിറഞ്ഞേ, മനവും നിറഞ്ഞേ; മലയന്‍കുഞ്ഞിലൂടെ വീണ്ടും എ.ആര്‍ റഹ്‍മാന്‍ മാജിക്, വീഡിയോ ഗാനം
X

ഫഹദ് ഫാസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം 'മലയന്‍കുഞ്ഞ്' സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'മണ്ണും നിറഞ്ഞേ, മനവും നിറഞ്ഞേ', എന്ന് തുടങ്ങുന്ന ഗാനം ഏവരുടെയും മനം നിറക്കുന്നതാണ്. മുപ്പത് വര്‍ഷത്തിന് ശേഷമുള്ള റഹ്‍മാന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

ജൂലൈ 22നാണ് 'മലയന്‍കുഞ്ഞ്' തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രകൃതി ദുരന്തം പ്രമേയമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടേക്ക് ഓഫ്, സി യൂ സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്.

രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ച്വറി റിലീസ് തിയറ്ററുകളിലെത്തിക്കും

TAGS :

Next Story