Quantcast

ഫഹദ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കാൻ എ ആർ റഹ്‌മാൻ

കൈയത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം ഫാസിലും ഫഹദ് ഫാസിലും പതിനെട്ടു വർഷത്തിനു ശേഷം ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-12-21 12:18:58.0

Published:

21 Dec 2021 11:47 AM GMT

ഫഹദ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കാൻ എ ആർ റഹ്‌മാൻ
X

ഫഹദ് ഫാസിൽ ചിത്രം മലയൻ കുഞ്ഞിന് വേണ്ടി പശ്ചാത്തല സംഗീതൊരുക്കാൻ ഇതിഹാസ സംഗീത സംവിധായകൻ എആർ റഹ്‌മാനെത്തുന്നു. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ശ്രീധർപിള്ള ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസിൽ നിർമ്മിക്കുന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് തിരക്കഥയും ഛായാഗ്രഹണവും നിർവഹിക്കുന്നത്. സിനിമയുടെ ട്രെയിലർ ഡിസംബർ 24ന് പുറത്തുവിടും. വി.കെ പ്രകാശ്, മഹേഷ് നാരായണൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിയാണ് സജിമോൻ. കൈയത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം ഫാസിലും ഫഹദ് ഫാസിലും പതിനെട്ടു വർഷത്തിനു ശേഷം ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മലയൻകുഞ്ഞിന് തീയേറ്ററുകളിൽ സ്വീകാര്യത ഏറുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story