Quantcast

'ബി എഡ് കഴിഞ്ഞതാണ്, പ്രൈവറ്റ് സ്കൂളില്‍ ടീച്ചറാണ്...' അര്‍ച്ചന 31 നോട്ട് ഔട്ട് ടീസര്‍ പുറത്ത്

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ അനില്‍കുമാറാണ്

MediaOne Logo

Web Desk

  • Updated:

    2021-10-01 10:33:58.0

Published:

1 Oct 2021 10:30 AM GMT

ബി എഡ് കഴിഞ്ഞതാണ്, പ്രൈവറ്റ് സ്കൂളില്‍ ടീച്ചറാണ്... അര്‍ച്ചന 31 നോട്ട് ഔട്ട് ടീസര്‍ പുറത്ത്
X

ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമായെത്തുന്ന അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. ബി എഡ് കഴിഞ്ഞ് പ്രൈവറ്റ് സ്കൂളില്‍ ടീച്ചറായി ജോലി നോക്കുന്ന കഥാപാത്രമായാണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്. കൂടാതെ, ഇന്ദ്രന്‍സ്, രമേശ് പിശാരടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഖില്‍ അനില്‍കുമാറാണ്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അഖിൽ. അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്.

ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്, മാത്തൻ. ആർട് ഡയറക്ടർ: രാജേഷ് പി.വേലായുധൻ, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് നിര്‍മാണം.



TAGS :

Next Story