Quantcast

ഇടുക്കിയെ വിറപ്പിച്ച കൊലകൊമ്പൻ; അരിക്കൊമ്പന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്

ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്

MediaOne Logo

Web Desk

  • Updated:

    2023-05-06 07:38:19.0

Published:

6 May 2023 1:07 PM IST

arikomban movie
X

അരിക്കൊമ്പന്‍ സിനിമയുടെ പോസ്റ്റര്‍

അരിക്കൊമ്പന്‍റെ ജീവിതം സിനിമയാകുന്നു.ബാദുഷാ സിനിമാസിന്‍റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്‍റെയും ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയയാണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്‍റെ കഥ ഒരുക്കുന്നത്.

എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ.പി എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം. ചിത്രത്തിന്റെ താരനിർണയം പുരോഗമിച്ചു വരികയാണ്.

അരിക്കൊമ്പന് പിന്നിലെ അണിയറപ്രവർത്തകർ- ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി.ആർ.ഒ -പ്രതീഷ് ശേഖർ.




TAGS :

Next Story