Quantcast

''ഒരു സ്വേച്ഛാധിപതിക്കും നമ്മുടെ ജനാധിപത്യത്തെ തകർക്കാനാകില്ലെന്ന് കര്‍ഷകര്‍ തെളിയിച്ചു''- പ്രതികരണവുമായി വിശാല്‍ ദദ്‍ലാനി

''ജലപീരങ്കിയും കണ്ണീർവാതകവും വടിയും കല്ലുമായെല്ലാം കര്‍ഷകര്‍ ആക്രമിക്കപ്പെട്ടു. എന്നാൽ, അവർ പിന്മാറിയില്ല. പകരം, സ്വന്തം ധാന്യങ്ങളും പച്ചക്കറികളും കൊണ്ട് പിസ്സയുണ്ടാക്കി തങ്ങൾക്കൊപ്പമിരിക്കാൻ എത്തിയവരെയെല്ലാം അവർ ഊട്ടി''-ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ സംഗീതജ്ഞന്‍ വിശാല്‍ ദദ്‍ലാനി

MediaOne Logo

Web Desk

  • Updated:

    2021-11-19 10:13:53.0

Published:

19 Nov 2021 10:09 AM GMT

ഒരു സ്വേച്ഛാധിപതിക്കും നമ്മുടെ ജനാധിപത്യത്തെ തകർക്കാനാകില്ലെന്ന് കര്‍ഷകര്‍ തെളിയിച്ചു- പ്രതികരണവുമായി വിശാല്‍ ദദ്‍ലാനി
X

കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് ഭക്തി കാരണം 900ത്തോളം കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് സംഗീതജ്ഞൻ വിശാൽ ദദ്‌ലാനി. എങ്ങനെ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കാമെന്നാണ് കർഷകർ രാജ്യത്തെ കാണിച്ചത്. ഏതെങ്കിലും സ്വേച്ഛാധിപതിക്കോ നാടുവാഴിക്കോ നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കാനാകില്ലെന്നും കർഷകർ തെളിയിച്ചെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ വിശാൽ ദദ്‌ലാനി പ്രതികരിച്ചു.

''ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവർക്ക് ഏൽപിച്ച 'ഇന്ത്യാ രൂപത്തിലുള്ള' ആ മുറിവുകൾ ഇപ്പോൾ ഓർക്കുന്നു. ഈ സർക്കാരും അവരുടെ കോർപറേറ്റ് യജമാനന്മാരോടുള്ള ഭക്തിയും കാരണം 600-900 കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒരു മന്ത്രിയുടെ മകന്റെ കാറിടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തി.

ഖലിസ്ഥാനി, ദേശവിരുദ്ധർ, ഭീകരവാദികൾ, ഭിക്ഷക്കാർ... അങ്ങനെ പലപേരുകളിൽ മുഖ്യധാരാ മാധ്യമങ്ങളും നിലവിലെ സർക്കാരിന്റെ അനുയായികളും അംഗങ്ങളും അവരെ വിളിച്ചാക്ഷേപിച്ചു''-വിശാൽ കുറിച്ചു.

ജലപീരങ്കിയും കണ്ണീർവാതകവും വടിയും കല്ലുമായെല്ലാം അവർ ആക്രമിക്കപ്പെട്ടു. എന്നാൽ, അവർ പിന്മാറിയില്ല. പകരം, സ്വന്തം ധാന്യങ്ങളും പച്ചക്കറികളും കൊണ്ട് പിസ്സയുണ്ടാക്കി തങ്ങൾക്കൊപ്പമിരിക്കാൻ എത്തിയവരെയെല്ലാം അവർ ഊട്ടുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. എങ്ങനെ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കാമെന്ന് അവർ രാജ്യത്തെ കാണിച്ചു. ഏതെങ്കിലും സ്വേച്ഛാധിപതിക്കോ നാടുവാഴിക്കോ നമ്മുടെ ജനാധിപത്യത്തെ നശിപ്പിക്കാനാകില്ലെന്ന് അവർ ഇന്ത്യയെ കാണിച്ചു. ജനങ്ങളുടെ ഇച്ഛയായിരിക്കും എക്കാലവും പരമോന്നതമായി നിൽക്കുകയെന്നും വിശാൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ സെപ്റ്റംബറിൽ കർഷകസമരത്തെ കേന്ദ്രസേനകൾ ക്രൂരമായി നേരിട്ടതിനു പിറകെ കശ്മീരി ചിത്രകാരൻ മീർ സുഹൈൽ വരച്ച ചിത്രം പങ്കുവച്ചായിരുന്നു വിശാൽ ദദ്‌ലാനിയുടെ കുറിപ്പ്.

Summary: Around 900 farmers lost their lives due to this government and its allegiance to corporate masters; But they proved that no dictator can destroy democracy, says musician Vishal Dadlani

TAGS :

Next Story