Quantcast

ആരാണ് അശോകൻ? ലുക്ക്ഔട്ട് നോട്ടീസ് കണ്ട് ഞെട്ടി മലയാളികൾ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-06-26 16:33:32.0

Published:

26 Jun 2023 4:25 PM GMT

actor kunjacho boban
X

കൊച്ചി: നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ മേക്ക്ഓവർ കണ്ട് ഞെട്ടിയവരാണ് പ്രേക്ഷകർ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ മറ്റൊരു ലുക്ക് ആണ് സോഷ്യൽമീ‍ഡിയകളിൽ ശ്രദ്ധേയമാകുന്നത്. പരുക്കൻ ലുക്കിലാണ് ചാക്കോച്ചൻ നോട്ടിസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലയാളവും തമിഴും സംസാരിക്കുന്ന, നിലവിൽ ഒളിവിൽപ്പോയിരിക്കുന്ന അശോകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്.

അനിയത്തിപ്രാവ് മുതൽ ന്നാ താൻ കേസുകൊട് വരെ പ്രേക്ഷകരെ വ്യത്യസ്തവേഷങ്ങളാൽ അദ്ഭുതപ്പെടുത്തിയ ചാക്കോച്ചന്റെ മറ്റൊരു ഗംഭീര കഥാപാത്രമാകും ഈ അശോകനെന്ന് പ്രേക്ഷകർ പറയുന്നു. റൊമാന്റിക് ചോക്ലേറ്റ് ഹീറോ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും കുറച്ചു നാളുകളായി ആ പരിവേഷം മാറ്റിവച്ച് സീരിയസ് വേഷങ്ങളിലൂടെ ചാക്കോച്ചൻ പ്രേക്ഷകരുടെ മുൻപിൽ എത്തുന്നത്.

TAGS :

Next Story