Quantcast

ആകാശം ഇടിഞ്ഞുവീണാലും എന്‍റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചുനില്‍ക്കും; തട്ടിപ്പ് ആരോപണത്തിനെതിരെ നടന്‍ ബാബുരാജ്

കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2022-07-18 03:48:03.0

Published:

18 July 2022 3:37 AM GMT

ആകാശം ഇടിഞ്ഞുവീണാലും എന്‍റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചുനില്‍ക്കും; തട്ടിപ്പ് ആരോപണത്തിനെതിരെ നടന്‍ ബാബുരാജ്
X

കൂദാശ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്കും ഭാര്യ വാണി വിശ്വനാഥിനും ഉയര്‍ന്ന ആരോപണത്തിനെതിരെ പ്രതികരിച്ച് നടന്‍ ബാബുരാജ്. കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്‍റെ ഡീറ്റെയില്‍സ് കിട്ടുമെന്നിരിക്കെ ഇപ്പോൾ കൊടുത്തിരിക്കുന്നത് കള്ളക്കേസാണെന്നും അതിനെതിരെ താൻ കോടതിയെ സമീപിക്കുമെന്നും ബാബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമാനിര്‍മാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ താരദമ്പതിമാര്‍ക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. തൃശൂര്‍ തിരുവില്വാമല കാട്ടുകുളംസ്വദേശി റിയാസിന്‍റെ പരാതിയിലാണ് നടപടി. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതി. ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്നും 2017 മുതല്‍ പരിചയക്കാരായ ഇവര്‍ക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു.

ബാബുരാജിന്‍റെ കുറിപ്പ്

ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 ഇൽ പുറത്തിറക്കിയ "കൂദാശ" സിനിമ മൂന്നാർ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്‍റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചെലവിലേക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടിന്റെ അക്കൗണ്ട് വഴി ആണ് ഏകദേശം 80 ലക്ഷത്തിൽ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചെലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചെലവുകൾ ഒന്നും തന്നില്ല എല്ലാം റിലീസ്‌ ശേഷം എന്നായിരുന്നു പറഞ്ഞത്. നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പൊലീസ് കേസുള്ളതിനാൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എന്‍റെ നിർമാണ കമ്പനി ഫ്ലക്സ് ബോര്‍ഡ് വക്കാൻ 18 ലക്ഷത്തോളം ഞാൻ ചെലവാക്കുകയും ചെയ്തു.

സാറ്റലൈറ്റ് അവകാശം വിറ്റുതരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനിൽ വന്നില്ല. സത്യം ഇതായിരിക്കെ അവർ മറ്റു ചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിന്‍റെ ഡീറ്റെയില്‍സ് കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ് അതിനു എതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിക്ക് അറിയാം... ഒരു കാര്യം ഞാൻ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്‍റെ "നിലപാടുകളിൽ "ഞാൻ ഉറച്ചു നില്‍ക്കും.

TAGS :

Next Story