Quantcast

സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ ബഷീറും മകള്‍ ആമിറയും; 'ഡിയര്‍ വാപ്പി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രീകരണം ആരംഭിച്ചു

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്‍റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി എന്ന സിനിമ

MediaOne Logo

ijas

  • Updated:

    2022-09-16 12:52:33.0

Published:

16 Sep 2022 12:50 PM GMT

സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ ബഷീറും മകള്‍ ആമിറയും; ഡിയര്‍ വാപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രീകരണം ആരംഭിച്ചു
X

ക്രൗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഡിയര്‍ വാപ്പി' എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം കുറിച്ചു. ഒരു തുന്നല്‍ക്കാരനായി ലാല്‍ എത്തുന്ന ചിത്രത്തില്‍ 'തിങ്കളാഴ്ച നിശ്ചയം' ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്‍റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിക്കുന്നത്.

ലാലിനും അനഘയ്ക്കും പുറമേ മണിയന്‍പിള്ള രാജു, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, ജഗദീഷ്, ശ്രീരേഖ, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് കൈലാസ് മേനോന്‍ ആണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

ലിജോ പോള്‍ ചിത്രസംയോജനവും എം.ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും അജയ് മങ്ങാട് കലാസംവിധാനവും റഷീദ് അഹമ്മദ് ചമയവും ഷിജിന്‍ പി രാജ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കോ പ്രൊഡ്യൂസര്‍-ലത കന്ദസ്വാമി, അഡീഷണല്‍ ഡയലോഗ്‌സ്- ഷാനു സമദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നാസിം, ലൈന്‍ പ്രൊഡ്യൂസര്‍- അരുണ്‍ ശിവസുബ്രഹ്‌മണ്യന്‍, കൊറിയോഗ്രാഫര്‍- ലീലാവതി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍- ഡുഡു ദേവസി, സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് - സുഖില്‍ സാന്‍, ശിവ രുദ്രന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- നാഗ രാജേഷ്, സ്റ്റില്‍സ്-രാഹുല്‍ രാജ്, പി.ആര്‍.ഒ-ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍-അനന്ദു എസ് കുമാര്‍.

TAGS :

Next Story