Quantcast

വീണ്ടും ആരംഭിക്കലാം.. തരംഗമായി 'വിക്രം' മേക്കിങ് വീഡിയോ

മേക്കിംഗ് വിഡിയോ ഹോട്‌സ്റ്ററിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-07-09 08:58:16.0

Published:

9 July 2022 8:48 AM GMT

വീണ്ടും ആരംഭിക്കലാം.. തരംഗമായി വിക്രം മേക്കിങ് വീഡിയോ
X

'വിക്രം' സിനിമയുടെ ചിത്രീകരണ രംഗങ്ങൾ കോർത്തിണക്കിയുള്ള മേക്കിംഗ് വിഡിയോ ഹോട്‌സ്റ്ററിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കി. സിനിമയുടെ സുപ്രധാന ഭാഗങ്ങളുടെ ചിത്രീകരണമടക്കം വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.

റോളക്‌സിന്റെ എൻട്രിയടക്കം കാണിച്ച വീഡിയോയിൽ സിനിമയിലെ പ്രധാന ആക്ഷൻ രംഗങ്ങളും ഉൾകൊള്ളിച്ചിട്ടുണ്ട്. ഫഹദിന്റെ മികച്ച രംഗങ്കങ്ങളു വീഡിയോയിൽ പ്രതിഫലിക്കുന്നുണ്ട്.

റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ ബോക്‌സോഫീസ് കളക്ഷൻ 300 കോടിക്ക് മുകളിലായിരുന്നു. 2019 ന് ശേഷം ഒരു തമിഴ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണിത്. തമിഴ് നാട്ടിൽ നിന്നു മാത്രം 127 കോടി വിക്രം ഇതിനകം നേടിയപ്പോൾ ചിത്രത്തിൻറെ കേരളത്തിലെ കളക്ഷൻ 31 കോടിക്ക് മുകളിലാണ്.

ഇന്നലെ മുതൽ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിതിരം പ്രേക്ഷകർക്ക് മു്‌നനിലെത്തിയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം കമൽഹാസൻറെ 232-മത്തെ ചിത്രം കൂടിയാണ്. കമലിൻറെ നിർമാണ കമ്പനിയായ രാജ്കമൽ ഫിലിംസ് തന്നെയാണ് ചിത്രം നിർമ്മിച്ചത്.

വിജയ് സേതുപതി, സൂര്യ, കാളിദാസ് ജയറാം, ഫഹദ് ഫാസിൽ, അർജുൻ ദാസ്, നരെയ്ൻ, ആൻറണി വർഗീസ്, ചെമ്പൻ വിനോദ് ജോസ് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

TAGS :

Next Story