Quantcast

അതിജീവനത്തിന്‍റെ കഥയുമായി ഭാവന മലയാളത്തില്‍; 'ദ സര്‍വൈവല്‍' ടീസര്‍

പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടം എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്ത്രീപക്ഷ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി

MediaOne Logo

ijas

  • Updated:

    2022-05-26 16:05:20.0

Published:

26 May 2022 9:29 PM IST

അതിജീവനത്തിന്‍റെ കഥയുമായി ഭാവന മലയാളത്തില്‍; ദ സര്‍വൈവല്‍ ടീസര്‍
X

അതിജീവനത്തിന്‍റെ കഥയുമായി ഭാവന വീണ്ടും മലയാളത്തില്‍. ഇത്തവണ മലയാള ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടം എന്ന പേരില്‍ പുറത്തിറങ്ങുന്ന സ്ത്രീപക്ഷ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

'ദ സര്‍വൈവല്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. പോരാട്ടത്തിന്‍റെ പാതയില്‍ കൈകോര്‍ക്കാമെന്ന ആഹ്വാനത്തോടെയാണ് ഹ്രസ്വ ചിത്രത്തിന്‍റെ ടീസര്‍ അവസാനിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ എസ്.എന്‍.രജീഷ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മൈക്രോ ചെക്ക് ആണ് നിര്‍മാതാക്കള്‍.

'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തില്‍ മുഴുനീള വേഷത്തിലെത്തുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രത്തില്‍ ഷറഫുദ്ദീനാണ് നായകന്‍. നവാ​ഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ കഥയും എഡിറ്റിങ്ങും ആദിലിന്‍റേതാണ്. തിരക്കഥയിൽ കൂടെ പ്രവർത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ബോൺഹോമി എന്‍റര്‍ടൈൻമെന്‍റ്സിന്‍റെ ബാനറിൽ റെനീഷ് അബ്ദുൾഖാദറാണ് നിർമാണം.

TAGS :

Next Story