Quantcast

'മൈക്കിലേത് കരിയറിലെ ഏറ്റവും മികച്ച വേഷം': അനശ്വര രാജൻ

യു.എ.ഇ, ബഹ്​റൈൻ എന്നിവിടങ്ങളില്‍ 'മൈക്ക്​' പ്രദർശനത്തിന് എത്തി

MediaOne Logo

ijas

  • Updated:

    2022-08-25 19:17:45.0

Published:

25 Aug 2022 7:12 PM GMT

മൈക്കിലേത് കരിയറിലെ ഏറ്റവും മികച്ച വേഷം: അനശ്വര രാജൻ
X

ദുബൈ: വിഷ്​ണു ശിവപ്രസാദ്​ സംവിധാനം ചെയ്​ത 'മൈക്ക്​' സിനിമയുടെ ഗൾഫ്​ പ്രദർശനത്തിന്​ തുടക്കമായി. ദുബൈയിലെ പ്രവാസി മലയാളി യുവാവ്​ രഞ്​ജിത്​ സജീവ്​ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്​. കാലിക വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്​ ഗൾഫിൽ നിന്ന്​ മികച്ച പ്രതികരണം ലഭിക്കുന്നതായി അണിയറ ശിൽപികൾ ദുബൈയിൽ വ്യക്​തമാക്കി.

പെൺജീവിതം മടുത്ത്​ പുരുഷനാകാൻ പുറപ്പെടുന്ന സാറ എന്ന പെൺകുട്ടിയുടെയും ജീവിത നൈരാശ്യം ബാധിച്ച യുവാവി​ന്‍റെയും കഥയാണ്​ 'മൈക്കി'​ന്‍റെ പ്രധാന ഇതിവൃത്തം. ആഷിക്​ അലി അക്​ബറാണ്​ രചന. ജെൻഡർ വിഷയത്തിന്​ പ്രാധാന്യം നൽകി നിർമിച്ച സിനിമ​ എല്ലാ വിഭാഗം പ്രേക്ഷകരെയും മുന്നിൽ കണ്ടാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ സംവിധായകൻ വിഷ്​ണു ശിവപ്രസാദ്​ പറഞ്ഞു.

തന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ്​ 'മൈക്കി'ൽ ചെയ്​തിരിക്കുന്നതെന്ന്​ നായിക അനശ്വര രാജൻ പറഞ്ഞു. പ്രവാസലോകത്തെ ജീവിതാനുഭവങ്ങൾ നായകൻ എന്ന നിലക്ക്​ ഗുണം ചെയ്​തതായി രഞ്​ജിത്​ സജീവ്​ പറഞ്ഞു. ചിത്രത്തിലെ പാട്ടുകൾ മികച്ചതാക്കാൻ ഏറെ പരിശ്രമിച്ചതായി സംഗീത സംവിധായകൻ ഹിഷാം അബ്​ദുൽ വഹാബ്​ പ്രതികരിച്ചു. യു.എ.ഇ, ബഹ്​റൈൻ എന്നിവിടങ്ങളിലാണ്​ ചിത്രം പ്രദർശനത്തിനെത്തിയതെന്ന്​ വേൾഡ്​ വൈഡ്​ ഫിലിംസ്​ ഡയരക്​ടർമാരായ നൗഫൽ അഹ്​മദ്​, ബ്രിജീഷ്​ മുഹമ്മദ്​ എന്നിവർ അറിയിച്ചു

TAGS :

Next Story