Quantcast

'പെണ്ണും പൊറാട്ടും' സംവിധാനം ചെയ്യാനൊരുങ്ങി 'കെയറിങ് സുരേഷേട്ടൻ'

2016ല്‍ പുറത്തിറങ്ങിയ 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവന്‍ അഭിനയ രംഗത്തേക്കെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-28 13:39:38.0

Published:

28 Nov 2022 1:14 PM GMT

പെണ്ണും പൊറാട്ടും സംവിധാനം ചെയ്യാനൊരുങ്ങി കെയറിങ് സുരേഷേട്ടൻ
X

'ന്നാ താൻ കേസ് കൊട്' എന്ന ഹിറ്റ് ചിത്രത്തിലെ 'സുരേഷേട്ടന്‍' ഇനി സംവിധായകന്‍. 'പെണ്ണും പൊറാട്ടും' എന്ന ചിത്രമാണ് രാജേഷ് മാധവൻ സംവിധാനം ചെയ്യുന്നത്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ 'സുരേഷേട്ടന്‍റെ' കഥാപാത്രത്തെ അവതരിപ്പിച്ച രാജേഷ് മാധവന്‍റെ ചലച്ചിത്ര സംവിധായക അരങ്ങേറ്റം കുറിക്കുമെന്ന വാർത്ത നിർമാതാവ് സന്തോഷ് കുരുവിള നേരത്തെ പരസ്യമാക്കിയിരുന്നു.

എസ്.ടി.കെ ഫ്രെയിംസിന്‍റെ ബാനറിൽ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ഉടന്‍ തുടങ്ങും. രാജേഷ് മാധവൻ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകനാകുന്ന വിവരം ഔദ്യേഗികമായി അറിയിച്ചത്. ' ഒരു സിനിമ സംവിധാനം ചെയ്യാൻ പോവുകയാണ്; 'പെണ്ണും പൊറാട്ടും'. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്ലാരും കൂടെ ഉണ്ടാവണം. നടന്നു വന്ന വഴികള്‍ക്കു നന്ദി. 'പെണ്ണും പൊറാട്ടും' എന്നാണ് രാജേഷ് മാധവൻ തന്‍റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചത്.

2016ല്‍ പുറത്തിറങ്ങിയ 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് മാധവന്‍ അഭിനയ രംഗത്തേക്കെത്തുന്നത്. ദിലീഷ് പോത്തനെയും ശ്യാം പുഷ്‍കരനെയും കഥ കേള്‍പ്പിക്കാൻ പോയപ്പോള്‍ ലഭിച്ച റോളായിരുന്നു ഇതെന്നാണ് രാജേഷ് മാധവൻ പറഞ്ഞിരുന്നത്.

ദിലീഷ് പോത്തന്‍റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്‍റെ സഹസംവിധായകനായി രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'തിങ്കളാഴ്‌ച നിശ്ചയം', 'ന്നാ താൻ കേസ് കൊട്' എന്നീ സിനിമകളുടെ കാസ്റ്റിംഗ് ഡയറക്‌ടറായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'തിങ്കളാഴ്‌ച നിശ്ചയ'ത്തിന്റെ ക്രിയേറ്റീവ് ഡയറക്‌ടറായും രാജേഷ് മാധവൻ പ്രവര്‍ത്തിച്ചു. കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയായ രാജേഷ് മാധവൻ ദൃശ്യമാധ്യമത്തില്‍ നിന്നുമാണ് സിനിമാ രംഗത്തേക്കെത്തുന്നത്.

TAGS :

Next Story