തൊട്ടപ്പുറത്തെ കവലയില്‍ 'കുരുടിയും പിള്ളേരും' കാണും; അഭിനേതാക്കളെ തേടി വൈക്കം മുഹമ്മദ് ബഷീര്‍
കോഴിക്കോട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതീ-യുവാക്കളെ തേടുന്ന കാസ്റ്റിങ് കോൾ വീഡിയോയാണ് വൈറലാകുന്നത്

Photo| Instagram
കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ടുള്ള എഐ വീഡിയോ ശ്രദ്ധേയമാകുന്നു. കോഴിക്കോട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതീ-യുവാക്കളെ തേടുന്ന കാസ്റ്റിങ് കോൾ വീഡിയോയാണ് വൈറലാകുന്നത്.
''സുന്ദരീ സുന്ദരന്മാരേ… ബ്ലൂവെയ്ല്‍ ഫിലിമ്‌സിന്റെ ബാനറില്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന തൊണ്ണൂറുകളിലെ കോഴിക്കോടന്‍ യൗവന കഥ പറയുന്ന പുതിയ മലയാള ചിത്രത്തിലേക്ക് നായികാ – നായകന്മാരെ തേടുന്നു. 18നും 25നും ഇടയില്‍ പ്രായമുള്ള പൂക്കികളും സ്‌കിബിടികളും താഴെ കാണുന്ന മെയില്‍ ഐഡിയിലേക്ക് പ്രൊഫൈല്‍ അയച്ചോളിന്‍” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്.
‘ഫ്രം ദി മേക്കേഴ്‌സ് ഓഫ് സെക്കന്റ് ഷോ’ എന്ന ടാഗ് ലൈനിലാണ് വീഡിയോ എത്തിയിരിക്കുന്നത്. വീഡിയോയിലെ ചില ഹിഡന്‍ ഡീറ്റൈല്‍സും ആരാധകര്‍ ഡീകോഡ് ചെയ്തു കഴിഞ്ഞു. പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ‘തൊട്ടപ്പുറത്തെ കവലയില്‍ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവര്‍ കേറി പോര്..’ എന്നിവ ആരാധകരുടെ ചര്‍ച്ചകളില്‍ ഇടം നേടിക്കഴിഞ്ഞു.
ദുൽഖര്‍ സൽമാൻ അരങ്ങേറ്റം കുറിച്ചത് ശ്രീനാഥിന്‍റെ ആദ്യചിത്രമായ സെക്കൻഡ് ഷോയിലൂടെയായിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളായിരുന്നു കുരുടിയും പിള്ളേരും. ഇതിന്‍റെ രണ്ടാം ഭാഗമാണോ എന്ന തരത്തിലാണ് ചര്‍ച്ചകൾ.
Adjust Story Font
16

