ഇനി വയ്യ, വിവാഹ മോചിതയാകുന്നുവെന്ന് നടി ചാരു

താനാണ് പിരിയാനുള്ള നിയമനടപടികള്‍ തുടങ്ങിവച്ചതെന്ന് നടി

MediaOne Logo

Web Desk

  • Updated:

    2022-06-30 11:05:38.0

Published:

30 Jun 2022 11:05 AM GMT

ഇനി വയ്യ, വിവാഹ മോചിതയാകുന്നുവെന്ന് നടി ചാരു
X

മുംബൈ: മൂന്നു വർഷം മാത്രം നീണ്ടുനിന്ന ദാമ്പത്യജീവിതത്തിന് ശേഷം വേർപിരിയാൻ ഒരുങ്ങി നടി ചാരു അസോപയും രാജീവ് സെന്നും. ഇ.ടി ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് സെന്നിന് നോട്ടീസ് അയച്ചതായി ചാരു വെളിപ്പെടുത്തിയത്. ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെൻ.

'അതേ പിരിയാൻ ഞങ്ങൾ നിയമവഴി സ്വീകരിച്ചിട്ടുണ്ട്. ഞാനാണ് അതു തുടങ്ങിവച്ചത്. വിവാഹം കഴിച്ചതു മുതൽ മൂന്നു വർഷമായി ഞങ്ങളുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന് എന്നിൽ വിശ്വാസക്കുറവുണ്ട്. എനിക്കതോട് പൊരുത്തപ്പെടാനാകില്ല. വിവാഹമോചനം ആവശ്യപ്പെട്ട് ഞാൻ അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധത്തിൽ ഇനിയൊന്നും ശേഷിക്കുന്നില്ല. മോശം സാഹചര്യത്തിൽ എന്റെ മകൾ വളർന്നുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' - നടി പറഞ്ഞു.

'എന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് രാജീവ് പറയുന്നത്. അത് അദ്ദേഹം അറിയുക മാത്രമല്ല, ഭൂതകാലത്തിൽ നിന്ന് മുമ്പോട്ടു പോയ എന്നെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഗർഭകാലത്ത് മിക്കവാറും ഞാൻ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന് ഒരുപാട് അവസരം നൽകി. രാജീവിന്റെ ഭാഗം നിന്നതിൽ കുടുംബത്തിന്റെ ഭാഗത്തു നിന്നും പ്രശ്‌നങ്ങളുണ്ടായി' - ചാരു കൂട്ടിച്ചേർത്തു.

പതിനെട്ടാം വയസ്സിൽ 2017ലായിരുന്നു ചാരുവിന്റെ ആദ്യ വിവാഹം. 2016ൽ വിവാഹമോചിതയായി. നാലു മാസത്തെ പ്രണയത്തിനു ശേഷം 2019 ജൂൺ ഏഴിനാണ് രാജീവും ചാരുവും വിവാഹിതരായത്.

Summary: Actor Charu Asopa and Rajeev Sen have hit the headlines once again, courtesy reports about them separating after three years of their marriage. Charu, in an exclusive interview, revealed that she sent a notice to Rajeev on June 07, seeking to part ways mutually.

TAGS :

Next Story