തെറിവിളി ഇല്ലാത്ത ചുരുളി; വൈറലായി ജിസ് ജോയ് വേര്‍ഷന്‍

ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ തെറിവിളി കൂടിപ്പോയി എന്നായിരുന്നു പ്രധാന വിമര്‍ശനം

MediaOne Logo

Web Desk

  • Updated:

    2021-11-23 01:53:49.0

Published:

23 Nov 2021 1:53 AM GMT

തെറിവിളി ഇല്ലാത്ത ചുരുളി; വൈറലായി ജിസ് ജോയ് വേര്‍ഷന്‍
X

ലിജോ ജോസ് പല്ലിശ്ശേരിയുടെ ചുരുളി പ്രേക്ഷകരിലേക്കെത്തിയപ്പോള്‍ മുതല്‍ ചിത്രത്തിലെ തെറിവിളി കൂടിപ്പോയി എന്നായിരുന്നു പ്രധാന വിമര്‍ശനം. തെറിവിളിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ ചൂടുപിടിക്കുകയാണ്. എന്നാല്‍ അടിപിടിയും ബഹളങ്ങളുമില്ലാത്ത ഒരു ചുരുളിയെക്കുറിച്ച് സങ്കല്‍പിക്കാനാകുമോ? സംവിധായകന്‍ ജിസ് ജോയ് ചിത്രം സംവിധാനം ചെയ്താല്‍ എങ്ങനെയിരിക്കും? ശരിക്കും ഒരു ഫീല്‍ ഗുഡ് മൂവിയായി ചുരുളി മാറുമെന്നാണ് ഈ വീഡിയോ കാണിച്ചു തരുന്നത്.

ശാന്തസുന്ദരമായ പ്രകൃതിയും നിഷ്ക്കളങ്കരായ മനുഷ്യരും മേമ്പൊടിയായി കാതിനിമ്പമുള്ള ബി.ജി.എമ്മുമൊക്കെ ചേര്‍ന്ന് ചുരുളി മനോഹരമായ കുടുംബചിത്രമായി മാറുമെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ട്രോള്‍മോളിവുഡ് 1 ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വിനോയ് തോമസിന്‍റെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്‍റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി. നവംബര്‍ 19നാണ് ചിത്രം സോണി ലൈവിലൂടെ തിയറ്ററുകളിലെത്തിയത്. ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story