'കുട്ടികൾക്ക് അവാര്‍ഡ് നിഷേധിച്ചുകൊണ്ടല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടത്': ബാലതാരം ദേവനന്ദ
നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്

ദേവനന്ദ Photo| Instagram
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ചതായി വിമർശനം. പുരസ്കാരം നൽകാത്തതിൽ വിമർശനവുമായി ബാലതാരം ദേവനന്ദകുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം ലഭിക്കണമെന്നും കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ സോഷ്യൽമീഡിയയിൽ കുറിച്ചു.
'ബാലചിത്രങ്ങൾക്കായുള്ള ശ്രമങ്ങൾ ഇല്ലാത്തതിനാൽ, മികച്ച ബാലചിത്രത്തിനോ ബാലതാരത്തിനോ ഈ വർഷം പുരസ്‌കാരമില്ല. കുട്ടികൾക്കായുള്ള സിനിമകളെക്കുറിച്ച് കൂടുതൽ ആലോചിക്കണം'എന്നായിരുന്നു ജൂറി ചെയര്‍മാൻ പ്രകാശ് രാജ് പറഞ്ഞത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം
നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്. കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്
സ്താനാർത്തി ശ്രീക്കുട്ടനും,ഗു,ഫീനിക്സും,ARM അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ,
കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷം ഉണ്ട്
എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങൾ നിക്ഷേധിച്ചു കൊണ്ടല്ല, മാറ്റങ്ങൾ ഉണ്ടാകേണ്ടത്, മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം
കുട്ടികൾക്ക് ഈ വര്‍ഷം അവാര്‍ഡ് ഇല്ലാത്തതിനാൽ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായി വന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ സിനിമയുടെ സംവിധായകന്‍ വിനേഷ് വിശ്വനാഥും ജൂറിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. '' മികച്ച ബാലതാരത്തിന് അര്‍ഹമായ എന്‍ട്രികളൊന്നുമില്ലാത്ത ലോകത്ത് അവര്‍ തലയുയര്‍ത്തി നില്‍ക്കുന്നു'' എന്നായിരുന്നു സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു കൊണ്ട് വിനേഷ് കുറിച്ചത്.
ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും നടനുമായ ആനന്ദ് മന്‍മഥനും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചു. ''അര്‍ഹരായ ബാലതാരങ്ങളൊന്നുമില്ലെന്ന് ജൂറി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നല്ല പെര്‍ഫോമന്‍സുകള്‍ കാഴ്ചവച്ച ബാലതാരങ്ങള്‍ ഇല്ലായിരുന്നു എന്ന പ്രസ്താവന കണ്ടപ്പോള്‍ പറയണമെന്ന് തോന്നി'' എന്നാണ് സിനിമയുടെ പോസ്റ്റര്‍ പങ്കിട്ടു കൊണ്ട് ആനന്ദ് പ്രതികരിച്ചത്.
Adjust Story Font
16

