Quantcast

എന്തിനുവേണ്ടി ഇങ്ങനെ ചെയ്തു? ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്ററുടെ വിയോഗത്തില്‍ വിതുമ്പി സിനിമാലോകം

ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു രാജേഷ്

MediaOne Logo

Web Desk

  • Published:

    20 April 2023 5:17 PM IST

Rajesh Master
X

രാജേഷ് മാസ്റ്റര്‍

കൊച്ചി: തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷ് ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്‍റെ സ്ഥാപകനും കൂടിയാണ്. സിനിമയ്ക്ക് അകത്തും പുറത്തും ധാരാളം ശിഷ്യരും രാജേഷിനുണ്ട് . സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് . ചാനൽ ഷോകൾക്ക്‌ വേണ്ടി രാജേഷ് മാഷ് രൂപകൽപന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു ഇദ്ദേഹം . ഫെഫ്ക ഡാൻസേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് മെമ്പറാണ്.

രാജേഷ് മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിനിൽക്കുകയാണ് സിനിമയിലെ സഹപ്രവർത്തകർ . ബീന ആന്‍റണി,ദേവി ചന്ദന തുടങ്ങിയ താരങ്ങള്‍ രാജേഷിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു.''വിശ്വസിക്കാന്‍ കഴിയുന്നില്ല..എന്തിനുവേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്..ഓരു നിമിഷത്തെ വികല്‍പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്തുകളയുന്നു..''ബീന ആന്‍റണി കുറിച്ചു. 'ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ ഡാന്‍സില്‍ ബോളിവുഡ് മൂവ്‌മെന്‍സ് കൊണ്ടുവന്നത് നിങ്ങളാണ്. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല.'- ദേവി ചന്ദന അനുസ്മരിച്ചു.

TAGS :

Next Story