ഡിയർ വാപ്പി; പറയാനില്ലേ അച്ഛനെ കുറിച്ച് നിങ്ങൾക്കും, എഴുതി അയച്ചോളൂ.. കാത്തിരിപ്പുണ്ട് സമ്മാനങ്ങൾ

ഐഫോൺ 14 പ്രോയാണ് ഒന്നാം സമ്മാനക്കാരെ കാത്തിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-01-25 06:45:12.0

Published:

25 Jan 2023 6:44 AM GMT

ഡിയർ വാപ്പി; പറയാനില്ലേ അച്ഛനെ കുറിച്ച് നിങ്ങൾക്കും, എഴുതി അയച്ചോളൂ.. കാത്തിരിപ്പുണ്ട് സമ്മാനങ്ങൾ
X

പറഞ്ഞാലും തീരാത്ത കാര്യങ്ങളുണ്ടോ നിങ്ങളുടെ അച്ഛനെ കുറിച്ച്. എന്നാൽ, അതിൽ ചില ഓർമ്മകൾ കോർത്തിണക്കി ഒരു കുറിപ്പാക്കി 'ഡിയർ വാപ്പി' ടീമിന് അയച്ചോളൂ. ഭാഗ്യമുണ്ടെങ്കിൽ ഐ ഫോൺ 14 തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം. എഴുതിയ കത്ത് താഴെ പോസ്റ്ററിൽ കാണുന്ന അഡ്രസിലോ വാട്സ്ആപ്പ് നമ്പറിലോ അയച്ചു കൊടുത്താൽ മാത്രം മതി.

ഐഫോൺ 14 പ്രോയാണ് ഒന്നാം സമ്മാനക്കാരെ കാത്തിരിക്കുന്നത്. രണ്ടു സാംസങ് ഫോണുകൾ രണ്ടാം സമ്മാനമായി ലഭിക്കും. നാൽപതിനായിരം രൂപ വരുന്ന രണ്ട് ലാപ്ടോപ്പുകൾ ആണ് മൂന്നാം സമ്മാനം. വെറുതെ എഴുതിയാൽ മാത്രം പോര, ചില കണ്ടീഷനുകളും ഉണ്ട്.

1.ലെറ്ററുകൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം

2.അച്ഛനെപ്പറ്റി മകൾക്കാണ് എഴുതാൻ അവസരം

3.പ്രായപരിധികൾ ഇല്ല

4. അച്ഛനോടൊപ്പമുള്ള ഫോട്ടോകൂടി അയച്ചു തരിക

5.കത്തുകൾ അയക്കാനുള്ള അവസാന തീയതി February 5, 9PM

ലാൽ, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഡിയർ വാപ്പി. നിരഞ്ജ് മണിയൻപിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തുന്നൽക്കാരനായിട്ടാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മണിയൻ പിള്ള രാജു, ജഗദീഷ്, , അനു സിതാര,നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിനയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.

കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടപ്പോൾ തന്നെ മികച്ച പ്രേക്ഷക പ്രതികാരമാണ് ലഭിച്ചത്.

TAGS :

Next Story