Quantcast

കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ, അടിവയറ്റിൽ ക്ഷതം; യുവ സംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന

2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കൽ സ്വദേശി നയനാ സൂര്യയെ മരിച്ച നിലയിൽ കണ്ടത്

MediaOne Logo

Web Desk

  • Updated:

    2023-01-02 04:42:15.0

Published:

2 Jan 2023 9:59 AM IST

കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ, അടിവയറ്റിൽ ക്ഷതം; യുവ സംവിധായികയുടെ മരണം കൊലപാതകമെന്ന് സൂചന
X

തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയെ മരണം കൊലപാതകമെന്ന് സൂചന. ശരീരത്തിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും അടിവയറ്റിൽ ചവിട്ടേറ്റതുപോലെ ക്ഷതമുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കൽ സ്വദേശി നയനാ സൂര്യയെ മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരം ആൽത്തറയിലെ വാടക വീട്ടിലാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നയന. ലെനിൻ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസത്തിന് ശേഷമാണ് നയനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലെനിൻ രാജേന്ദ്രന്റെ മരണത്തിന്‍റെ ആഘാതത്തില്‍ നയന വിഷാദ രോ​ഗത്തിന് ചികിത്സ തേടിയിരുന്നെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാൽ പ്രമേഹ രോഗിയായ നയന മുറിയിൽ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം, അന്ന് ഇന്‍ക്വസ്റ്റ് ചെയ്തിരുന്ന മ്യൂസിയം പൊലീസ് നയനയുടെ കഴുത്തിലുണ്ടായിരുന്ന മുറിവ് പൊലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും ആരോപണം ഉയരുന്നുണ്ട്.

TAGS :

Next Story