Quantcast

മിന്നൽ മുരളിയും കേശുവും ഒടിടിയിൽ; ഡിസംബറിൽ റിലീസിനെത്തുന്നത് നിരവധി ചിത്രങ്ങൾ

അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ എന്നിവ ഡിസംബർ 24നെത്തും.

MediaOne Logo

Web Desk

  • Updated:

    2021-12-08 14:52:45.0

Published:

8 Dec 2021 2:46 PM GMT

മിന്നൽ മുരളിയും കേശുവും ഒടിടിയിൽ; ഡിസംബറിൽ റിലീസിനെത്തുന്നത് നിരവധി ചിത്രങ്ങൾ
X

രണ്ടാം ലോക്ഡൗണിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നതോടെ ചെറുതും വലുതുമായ നിരവധി ചിത്രങ്ങൾ റിലീസിനെത്തിയിരുന്നു. മരക്കാറും കുറുപ്പും പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം തന്നെ ജാൻ എ-മൻ, ഭീമന്റെ വഴി, ആഹാ, എല്ലാം ശരിയാകും, കാവൽ തുടങ്ങിയവ പ്രദർശനം തുടരുകയാണ്.

മഡ്ഡി, സുമേഷ് രമേഷ്, രണ്ട്, ക്ഷണം, ഉടുമ്പ്, വിധി, പുഷ്പ, മൈക്കിൾ കോഫിഹൗസ്, അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ, 83, ചാർലി, ജിബൂട്ടി എന്നിവയാണ് ഡിസംബറിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ.

മഡ്ഡി, സുമേഷ് രമേഷ്, രണ്ട്, ക്ഷണം, ഉടുമ്പ് എന്നീ ചിത്രങ്ങൾ ഡിസംബർ പത്തിന് തിയേറ്ററുകളിലെത്തും. അജഗജാന്തരം, മ്യാവൂ, കുഞ്ഞെൽദോ എന്നിവ ഡിസംബർ 24നെത്തും.

ബേസിൽ ജോസഫ്- ടൊവിനോ ചിത്രം മിന്നൽ മുരളി, നാദിർഷ- ദിലീപ് ചിത്രം 'കേശു ഈ വീടിന്റെ നാഥൻ' എന്നിവ ഓടിടി പ്ലാറ്റ്ഫോമുകളിലൂടെയും പ്രേക്ഷകരിലേക്ക് എത്തും. മിന്നൽമുരളി നെറ്റ്ഫ്‌ലിക്‌സിലും കേശു ഈ വീടിന്റെ നാഥൻ ഹോട്ട്സ്റ്റാറിലുമാണ് റിലീസ് ചെയ്യുന്നത്.

അതേസമയം, മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിനും മുന്നേ പ്രേക്ഷകരിലെത്തും. റിലീസിനും മുന്നേ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഇതിന്‍റെ പ്രഖ്യാപനം ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നടത്തി.

TAGS :

Next Story