Quantcast

'മക്കളാണ് ഒന്നാമത്'; വേർപിരിയലിന് ശേഷം ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

ഈ വർഷമാദ്യം വിവാഹമോചിതരായ ഗായകൻ വിജയ് യേശുദാസും ദർശനയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    23 Aug 2022 9:50 AM IST

മക്കളാണ് ഒന്നാമത്; വേർപിരിയലിന് ശേഷം ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും
X

18 വർഷത്തെ വിവാഹജീവിതത്തിന് ശേഷം നടൻ ധനുഷും ഐശ്വര്യ രജനിനീകാന്തും വേർപിരിഞ്ഞ വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇപ്പോഴിതാ മക്കൾക്ക് വേണ്ടി വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ് ഇരുവരും. മക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു. ഇരുവരുടെയും മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌കൂളിലെ പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്.

മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിയ്ക്ക് വേണ്ടിയാണ് ഇവർ ഒത്തിച്ചെത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഇവർക്കൊപ്പം ഗായകൻ വിജയ് യേശുദാസും ഭാര്യ ദർശനയുമുണ്ട്. ഇരുവരും ഈ വർഷം ആദ്യമായിരുന്നു വിവാഹമോചിതരായത്.

വിവാഹമോചനം നേടിയെങ്കിലും അച്ഛൻ, അമ്മ എന്ന നിലയിൽ തങ്ങൾ ഒരുമിച്ചായിരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു. മകൾക്കു വേണ്ടിയാണ് ഇവരും ഒരുമിച്ചെത്തിയിരിക്കുകയാണ്. ധനുഷും ഐശ്വര്യും വിജയ് യേശുദാസും ദർശനയും സുഹൃത്തുക്കളാണ്. ദർശനയാണ് മക്കൾക്കൊപ്പമുള്ള നാലുപേരുടെയും ഒരുമിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

കിഡ്സ് ഫസ്റ്റ്' എന്ന ടാഗോടു കൂടിയായിരുന്നു സ്റ്റോറി. 'ഈ അത്ഭുതകരമായ കുട്ടികളെക്കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കൾ' എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരുന്നു.




TAGS :

Next Story