'ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായ് പല്ലവിയെപ്പോലെ മറ്റൊരു സീതയെ കിട്ടില്ല, ഷോട്ടുകൾക്കിടയിലും പ്രാർത്ഥിക്കുന്ന ആളാണ് അവർ': ധനുഷ്
സീതയായി സായി പല്ലവി അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് ചർച്ചകളും വിമർശനങ്ങളും നടക്കുന്നുണ്ട്, എന്തിനാണ് അതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണം ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ വമ്പൻ നേട്ടം കൊയ്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. അനിമലിനേയും പത്താനെയുമെല്ലാം പിന്നിലാക്കിക്കൊണ്ടാണ് റെക്കോർഡ് കുതിപ്പ്.
രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായെത്തിയ ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയെ അവതരിപ്പിച്ചിരിക്കുന്നത്. സീത വേഷത്തിന് സായ് പല്ലവി ചേർന്നതല്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ, ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി സായ് പല്ലവിക്ക് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം ധനുഷ്.
താരത്തിന്റെ പുതിയ ചിത്രമായ ഓം ചാപ്റ്റർ 1 ഉദീരം-ദി ബ്ലഡ് വുഡിന്റെ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ പിന്തുണ. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ നിങ്ങൾക്ക് കണ്ടെത്താനാകില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
'സീതയായി സായി പല്ലവി അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് ചർച്ചകളും വിമർശനങ്ങളും നടക്കുന്നുണ്ട്. എന്തിനാണ് അതെന്ന് എനിക്ക് മനസിലാകുന്നില്ല. ഷോട്ടുകൾക്കിടയിലുള്ള ഇടവേളകളിൽ പോലും പ്രാർത്ഥിക്കുന്ന ആളാണ് അവർ. അത്രയേറെ ദൈവഭക്തിയും പരിശുദ്ധമായ മനസുമുള്ള വ്യക്തിയാണ് സായി. അവർ സുന്ദരിയും മികച്ച അഭിനേത്രിയുമാണ്'.- ധനുഷ് പ്രതികരിച്ചു. ധനുഷിന്റെ വാക്കുകൾ കേട്ട സായി പല്ലവി, പുഞ്ചിരിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിച്ച ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
#Dhanush on the Criticism Surrounding #SaiPallavi's Portrayal of Sita in #Ramayana:
"There was a lot of noise around her playing the role of Sita.. I don't get it.. She even prays during the gaps between shots.. She has so much devotion to God.. She has a pure heart.. She's beautiful.. A great performer.. Even if you search across the whole of India, you won't find another Sita like her.." 🤝 https://t.co/enCh2DGk46
— Laxmi Kanth (@iammoviebuff007) November 14, 2026
Adjust Story Font
16

