അമ്മയെപ്പോലെ സുന്ദരിയല്ല, കുട്ടിക്കാലം മുതല്‍ പരിഹാസം; ബോഡി ഷേമിംഗിനെക്കുറിച്ച് ഖുശ്ബുവിന്‍റെ മകള്‍

അമ്മയെ താരതമ്യം ചെയ്തുപോലും പരിഹസിക്കപ്പെട്ടെന്നും തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിൽ താരപുത്രി പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-30 10:37:09.0

Published:

30 Jun 2022 10:37 AM GMT

അമ്മയെപ്പോലെ സുന്ദരിയല്ല, കുട്ടിക്കാലം മുതല്‍ പരിഹാസം; ബോഡി ഷേമിംഗിനെക്കുറിച്ച് ഖുശ്ബുവിന്‍റെ മകള്‍
X

ശരീരഭാരത്തിന്‍റെ പേരില്‍ ബാല്യകാലം മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഖുശ്ബുവിന്‍റെയും സംവിധായകന്‍ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് അനന്തിത പറയുന്നത്. അമ്മയെ താരതമ്യം ചെയ്തുപോലും പരിഹസിക്കപ്പെട്ടെന്നും തമിഴ്ചാനലിന് നല്‍കിയ അഭിമുഖത്തിൽ താരപുത്രി പറയുന്നു.


''പോസിറ്റീവുകള്‍ക്കൊപ്പം ഒരുപാട് നെഗറ്റീവുകളും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്‍റെ ശരീരഭാരമായിരുന്നു അതിനു കാരണം. എന്നെയും അമ്മ ഖുശ്ബുവിനെയും തമ്മില്‍ താരതമ്യപ്പെടുത്തിയതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. എന്‍റെ അമ്മ സുന്ദരി തന്നെയാണ്. കുറച്ചുപേര്‍ക്ക് അവരുടെ രൂപം മാത്രമേ ഇഷ്ടപ്പെടാന്‍ സാധിക്കൂ. ഞാന്‍ വിരൂപയാണെന്ന തരത്തിലുള്ള കമന്‍റുകളിലൂടെയും മെസേജുകളിലൂടെയും ആളുകള്‍ എന്നെ വേദനിപ്പിച്ചു. പൊണ്ണത്തടി കാരണം ഗുണ്ടു എന്നവര്‍ ബ്രാന്‍ഡ് ചെയ്തു'' അനന്തിത പറയുന്നു.ശരീരഭാരം കുറച്ചതിനു ശേഷവും പലരീതിയിലും പരിഹാസത്തിന് ഇരയായെന്നും അവർ കൂട്ടിച്ചേർത്തു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തുമാണ് ശരീരഭാരം കുറച്ചത്. എന്നാൽ തന്നിലുള്ള മാറ്റം പ്ലാസ്റ്റിക് സര്‍ജറി ചെയ്തതുകൊണ്ടാണെന്ന് ആരോപിക്കുന്നവരുണ്ടെന്നും അനന്തിത പറയുന്നു. വര്‍ഷങ്ങളായി മോശം വാക്കുകള്‍ കേള്‍ക്കുന്നതിനാല്‍ ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള തൊലിക്കട്ടി എനിക്കുണ്ടെന്നും താരപുത്രി പറഞ്ഞു.

അഭിനയത്തില്‍ താല്‍പര്യമുള്ള അവന്തിക യുകെയില്‍ നിന്നും ആക്ടിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൗമാരപ്രായത്തിൽ തന്നെ ഒരു സംരംഭകയാണ് അനന്തിത, ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. അവന്തിക എന്ന സഹോദരിയും അനന്തിതക്കുണ്ട്.TAGS :

Next Story