Quantcast

'ദലിത്​, ന്യൂനപക്ഷ സ്വത്വങ്ങൾ മറച്ചുപിടിക്കാനാകില്ല'; ആഷിഖ് അബുവിനെ തള്ളി അഷ്റഫ് ഹംസ

മലബാറിലെ നവാഗത കൂട്ടായ്മകളിൽ പിറക്കുന്ന സിനിമകളിലെ സ്വത്വരാഷ്ട്രീയത്തോട് യോജിപ്പില്ലെന്നാണ് ആഷിഖ് അബു നേരത്തെ 'മീഡിയവണി'നോട് പറഞ്ഞത്. അത്തരം സിനിമകൾ കൊണ്ടുവരുന്നവരോട് വിയോജിച്ചുതന്നെ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    25 April 2023 1:20 AM GMT

AshrafHamzarejectsAashiqAbu, AashiqAbuonidentitypoliticsmoviesfromMalabar, AshrafHamzaaboutAashiqAbu, AshrafHamza, AashiqAbu, identitypoliticsmovies, Malabarmovies
X

ദുബൈ: മലബാറിൽനിന്നുള്ള സ്വത്വരാഷ്ട്രീയ ചിത്രങ്ങളോട്​ യോജിപ്പില്ലെന്ന ആഷിഖ്​ അബുവിന്‍റെ നിലപാടിനെ തള്ളി സംവിധായകൻ അഷ്​റഫ്​ ഹംസ. പലതരം സ്വത്വങ്ങളും ഒരു യാഥാർത്ഥ്യമാണെന്ന്​ അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'സുലൈഖ മൻസിലി'ന്‍റെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി ദുബൈയിലെത്തിയ അഷ്റഫ് ഹംസ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ദലിത്​, ന്യൂനപക്ഷ സ്വത്വങ്ങൾ മറച്ചുപിടിക്കാനാകുന്ന ഒന്നല്ലെന്ന്​ അഷ്​റഫ്​ ഹംസ പറഞ്ഞു. ഏതു സാഹചര്യത്തിലാണ്​ മലബാർ സിനിമകളെ ആഷിഖ്​ അബു തള്ളിക്കളഞ്ഞതെന്നു​ മനസിലാകുന്നില്ല. വലിയൊരു ദുരന്തത്തോടെ അവസാനിക്കുന്ന സിനിമ കണ്ട് പുറത്തിറങ്ങാൻ പ്രേക്ഷകർ ഇന്ന് ഇഷ്ടപ്പെടുന്നില്ലെന്നും ആഹ്ളാദം നിറക്കുന്ന ചിത്രങ്ങളാണ്​ ജനങ്ങൾ ഇഷ്​ടപ്പെടുന്നതെന്നും അഷ്​റഫ്​ ഹംസ പറഞ്ഞു.

ഓരോ സിനിമയിലെയും കഥാപാത്രത്തെ വ്യത്യസ്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് നടൻ ലുക്മാൻ അവറാൻ പറഞ്ഞു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ അനാർക്കലി മരിക്കാര്‍, അമൽഡ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ചിത്രത്തിന്റെ പ്രമോഷനൽ പരിപാടികൾ നാളെ സൗദി ദമാം ലുലു ഹൈപ്പർമാർക്കറ്റിലും 26ന് റിയാദ് അവന്യൂ മാളിലും 28ന് ഖത്തർ ദോഹ അബു സിദ്ര മാളിലും നടക്കുമെന്ന്​ 974 ഇവന്‍റ്സ് മി‍ഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് റസ്സൽ, ലണ്ടൻ ഡയറക്ടർ ഫൈസൽ നാലകത്ത്, കമ്യൂണിക്കേഷൻ ഡയറക്ടർ നിഷാദ് ഗുരുവായൂർ എന്നിവർ അറിയിച്ചു.

മലബാറിലെ നവാഗത കൂട്ടായ്മകളിൽ പിറക്കുന്ന സിനിമകളിലെ സ്വത്വരാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് നേരത്തെ ആഷിഖ് അബു അഭിപ്രായപ്പെട്ടിരുന്നു. 'മീഡിയവണി'ന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായപ്രകടനം. അത്തരം സിനിമകൾ കൊണ്ടുവരുന്നവരോട് വിയോജിച്ചുതന്നെ സഹകരിക്കും. താൻ നിർമിച്ച 'ഹലാൽ ലൗ സ്റ്റോറി'യുടെ രാഷ്ട്രീയത്തോടടക്കം വിയോജിപ്പുണ്ടായിരുന്നു. അതേസമയം, കേരളത്തിലെ പലയിടങ്ങളിലും ചെറിയ കൂട്ടായ്മകളിലൂടെ മികച്ച സിനിമകൾ ഉടലെടുക്കുന്നുണ്ട്. വിപ്ലവകരമായ മാറ്റമാണ് മലയാള സിനിമയിൽ നടക്കുന്നതെന്നും ആഷിഖ് പറഞ്ഞു.

സംഘ്പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമകളെ സിനിമ കൊണ്ടുതന്നെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ വെട്ടിക്കൊല്ലുന്നതിനെക്കാളും ബോംബ് ഉണ്ടാക്കുന്നതിനെക്കാളും നല്ലതാണ് സിനിമയെടുക്കുന്നത്. അതിനെ ചെറുത്തുതോൽപിക്കാൻ കേരളത്തിലെ മതേതരപക്ഷത്തുള്ള സംവിധായകർക്ക് സാധിക്കുമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.

Summary: Director Ashraf Hamza rejected Aashiq Abu's claim that he did not agree with identity politics films from Malabar. Ashraf clarified that Dalit and minority identities cannot be hidden

TAGS :

Next Story