Quantcast

ആ കേസ് ഞാൻ കൊടുത്തതല്ല, എന്നോട് ചോദിക്കണ്ട: സംവിധായകന്‍ വിനയന്‍

ചലച്ചിത്ര അവാർഡിനെപ്പറ്റി ഒരു കേസുമായി ഞാൻ കോടതിയിൽ പോയിട്ടില്ല

MediaOne Logo

Web Desk

  • Published:

    11 Aug 2023 11:03 AM GMT

vinayan
X

വിനയന്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ട് തന്നോട് കേസിന്‍റെ വിവരങ്ങള്‍ ആരായുന്നവരോട് പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. അവാര്‍ഡുമായി ബന്ധപ്പെട്ട് താന്‍ കോടതിയില്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയിട്ടുള്ളതെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്‍റെ കുറിപ്പ്

ആ കേസ് ഞാൻ കൊടുത്തതല്ല... സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കൊടുത്ത ഹരജി ഹൈക്കോടതി തള്ളി എന്ന വാർത്ത ചാനലുകളിൽ വന്നതോടെ എന്നോട് നിരവധി പേർ ഫോൺ ചെയ്ത് കേസിന്‍റെ വിവരങ്ങൾ ചോദിക്കുന്നുണ്ട്.. സത്യത്തിൽ ചലച്ചിത്ര അവാർഡിനെപ്പറ്റി ഒരു കേസുമായി ഞാൻ കോടതിയിൽ പോയിട്ടില്ല..ബഹുമാന്യനായ മുഖ്യമന്ത്രിക്ക് വ്യക്തമായ തെളിവുകളോടെ ഞാൻ കൊടുത്ത പരാതിയിൽ ഒരു മറുപടി വരുമെന്ന് ഇപ്പഴും ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു. അതു കൊണ്ടു തന്നെ കേസിനെപ്പറ്റി ചിന്തിച്ചിട്ടില്ല.

ചില ആരോപണങ്ങൾ ചിലർക്കെതിരെ വരുമ്പോൾ ദുർബലമായ ഹർജികൾ ഫയൽ ചെയ്ത് യഥാർത്ഥ തെളിവുകളന്നും ഹാജരാക്കതെ കോടതിയെക്കൊണ്ട് കെസ് തള്ളിച്ച് ഞങ്ങൾ ജയിച്ചേ... എന്ന് ആരോപണ വിധേയർ കൊട്ടി ഘോഷിക്കുന്ന അവസ്ഥ കേരളത്തിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്.. അതുപോലെയാണ് ഈ കേസ് എന്നു ഞാൻ പറയുന്നില്ല.. പക്ഷേ സംസ്ഥാന ഗവണ്മെൻറ് നിയമിച്ച അവാർഡ് ജൂറികളിൽ രണ്ടുപേർ വളരെ വ്യക്തമായി അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്ത് അവാർഡ് നിർണ്ണയത്തിൽ ഇടപെട്ടു എന്നു പറയുന്ന അവരുടെ ശബ്ദ സന്ദേശങ്ങൾ തന്നെ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും നിറഞ്ഞു നിൽക്കുകയും അതിനെപ്പറ്റി കേരളത്തിൽ ചർച്ച നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അക്കാര്യത്തിൽ തെളിവില്ല എന്നു കോടതി പറയാൻ എന്താണു കാര്യമെന്നു മനസ്സിലാകുന്നില്ല..

ചില അധികാര ദുർവിനിയോഗത്തിനെതിരെയും അനീതിക്കെതിരെയും പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ പോലും ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്, അവിടെയാണ് സർക്കാർ നിയോഗിച്ചവർതന്നെ അക്കാദമി ചെയർമാനെതിരെ ഇത്ര ശക്തമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും.. ചെയമാൻ ഇടപെട്ടതായി തെളിവില്ലന്നു മന്ത്രിയും കോടതിയും ഒക്കെ പറയുന്നത്..

അതൊക്കെ അവിടെ നിൽക്കട്ടെ ഞാൻ എൻെറ സുഹൃത്ത് രഞ്ജിത്തിനോടു ചോദിക്കുന്നു... മന്ത്രിയും കോടതിയും ഒക്കെ പറയുന്നതിൻെറ അടിസ്ഥാനത്തിൽ ഇനിയെങ്കിലും ജൂറി അംഗം നേമം പഷ്പരാജിന്‍റെയും ജെൻസി ഗ്രിഗറിയുടെയും വെളിപ്പെടുത്തലുകൾ കളവാണന്ന് താങ്കൾ പറയുമോ? ഞാൻ ഒന്നിലും ഇടപെട്ടിട്ടില്ല, ജൂറിയെ സ്വാധീനിച്ചിട്ടില്ല, അവാർഡിനു വന്ന സിനിമയേ ചവറുപടമെന്നു പറഞ്ഞിട്ടില്ല, ജൂറിയുടെ കൂടെ ഇരുന്ന് സിനിമ കണ്ടിട്ടില്ല, പത്തൊൻതപതാം നുറ്റാണ്ടിൻെറ ആർട്ട് ഡയറക്ഷനേപ്പറ്റി പുഷ്പരാജുമായി തർക്കമുണ്ടായിട്ടില്ല,,, ഇതെല്ലാം അവർ കള്ളം പറയുകയായിരുന്നു എന്ന് ആർജ്ജവത്തോടു കൂടി താങ്കൾ ഒന്നു പറയണം.. അതിനു നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും പറയുന്ന മറുപടിയെ ഘണ്ഠിക്കുവാനും അങ്ങക്കു കഴിയുമല്ലോ? അതാണ് വേണ്ടത്..

അല്ലാതെ ആരുമറിയാതെ ഇങ്ങനൊരു വിധി സമ്പാദിച്ചതു കൊണ്ട് യഥാർത്ഥ സത്യം ഇല്ലാതാകില്ലല്ലോ?സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയ താങ്കൾ അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാ.. താങ്കൾ ഇരിക്കുന്നിടത്തോളം കാലം അടുത്ത വരുന്ന അവാഡുകളിലും അർഹതയുള്ളവർക്ക് അതു കിട്ടില്ല എന്നു പറഞ്ഞ ജൂറി മെമ്പർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോഎന്നു കൂടി അറിയാൻ താൽപര്യമുണ്ട്.

TAGS :

Next Story