Quantcast

സംവിധായകന്‍ വിനു അന്തരിച്ചു

കോയമ്പത്തൂരിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2024-01-10 06:20:03.0

Published:

10 Jan 2024 6:19 AM GMT

Vinu
X

വിനു

കോയമ്പത്തൂർ : ഇരട്ട സംവിധായകരായ സുരേഷ് , വിനു കൂട്ടുകെട്ടിലെ സംവിധായകൻ വിനു (73) ഇന്ന് രാവിലെ കോയമ്പത്തൂരിലെ ആശുപത്രിയിൽ അന്തരിച്ചു . രോഗബാധിതനായി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു സൈക്കോ ത്രില്ലർ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലായിരുന്നു.

കുസൃതികാറ്റ് ( 1995), മംഗലംവീട്ടിൽ മാനസേശ്വരീ ഗുപ്‌ത (1995) , ആയുഷ്മാൻ ഭവ (1998) , ഭർത്താവുദ്യോഗം ( 2001) കണിച്ചുകുളങ്ങരയിൽ സി ബി ഐ (2008) എന്നീ ചിത്രങ്ങളിൽ സംവിധാന പങ്കാളിത്തം നിർവ്വഹിച്ചിട്ടുണ്ട് . ഭാര്യ : അനുരാധ രാധാകൃഷ്ണൻ,മക്കൾ : മോണിക്ക , നിമിഷ്. സംസ്കാരം രാവിലെ 10.30ന് കോയമ്പത്തൂര്‍ സിംഗനെല്ലൂർ ശ്‌മശാനത്തില്‍ നടക്കും.

TAGS :

Next Story