Quantcast

"പ്രേമം പ്രതീക്ഷിക്കരുത്, നേരത്തോട് നേരിയ സാമ്യം കാണും":ഗോള്‍ഡിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്‍റെ ട്വീറ്റ് പങ്കുവെച്ച പൃഥ്വിരാജ് രസകരമായ മറുപടിയും റീട്വീറ്റ് ചെയ്ത് നല്‍കിയിട്ടുണ്ട്

MediaOne Logo

ijas

  • Updated:

    2022-06-08 16:25:23.0

Published:

8 Jun 2022 4:20 PM GMT

പ്രേമം പ്രതീക്ഷിക്കരുത്, നേരത്തോട് നേരിയ സാമ്യം കാണും:ഗോള്‍ഡിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍
X

പ്രേമം പ്രതീക്ഷിച്ച് ആരും ഗോള്‍ഡിന് കയറരുതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേമമോ നേരമോ പ്രതീക്ഷിക്കരുത്. ഗോള്‍ഡിന് നേരത്തോട് നേരിയ സാമ്യം കാണുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അല്‍ഫോണ്‍സിന്‍റെ പ്രതികരണം. നീണ്ട ഏഴുവര്‍ഷത്തിന് ശേഷം അണ്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

'ആരും എന്നിൽ നിന്ന് നേരമോ പ്രേമമോ പോലൊരു സിനിമ പ്രതീക്ഷിക്കരുത്. ഗോൾഡിന് നേരവുമായി നേരിയ സാമ്യതകൾ കാണാം. എന്നാൽ ഗോൾഡ് വ്യത്യസ്തമാണ്. ഗോൾഡിനായി പുതിയതായി എഴുതിയ 40 ഓളം കഥാപാത്രങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ രസിപ്പിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് നൽകുന്നു', അൽഫോൺസ് പുത്രന്‍ ട്വിറ്ററില്‍ കുറിച്ചു. അല്‍ഫോണ്‍സ് പുത്രന്‍റെ ട്വീറ്റ് പങ്കുവെച്ച പൃഥ്വിരാജ് രസകരമായ മറുപടിയും റീട്വീറ്റ് ചെയ്ത് നല്‍കിയിട്ടുണ്ട്. "അടുത്ത സിനിമക്കായി ഇനിയും ഏഴ് വര്‍ഷം കാത്തിരിപ്പിക്കരുത്" എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരുടെ ബാനറില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ഒരുമിച്ചാണ് ഗോള്‍ഡ് നിര്‍മ്മിക്കുന്നത്. വിനയ് ഫോർട്ട്, അജ്മൽ അമീർ, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കർ, ദീപ്തി സതി, മല്ലിക സുകുമാരൻ, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോൻ, ഇടവേള ബാബു, പ്രേംകുമാർ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോണ്‍സ് തന്നെയാണ് നിർവഹിക്കുന്നത്. ആനന്ദ് സി. ചന്ദ്രനും വിശ്വജിത് ഒടുക്കത്തിലുമാണ് ഛായാഗ്രാഹകർ. സംഗീതം രാഗേഷ് മുരുകേശൻ.

TAGS :

Next Story