ഡാന്‍സ് കളിച്ച് സെല്‍ഫി എടുത്ത് അക്ഷയ്‍യും ഇമ്രാനും; 'ഡ്രൈവിങ് ലൈസന്‍സ്' ഹിന്ദി റീമേക്ക് സെല്‍ഫി ടീസര്‍

ബോളിവുഡിന് അനുയോജ്യമായ മാറ്റങ്ങളോടെയാകും ഡ്രൈവിങ് ലൈന്‍സിന്‍റെ ഹിന്ദി റീമേക്ക് ഒരുങ്ങുക

MediaOne Logo

Web Desk

  • Updated:

    2022-01-12 10:36:22.0

Published:

12 Jan 2022 10:34 AM GMT

ഡാന്‍സ് കളിച്ച് സെല്‍ഫി എടുത്ത് അക്ഷയ്‍യും ഇമ്രാനും; ഡ്രൈവിങ് ലൈസന്‍സ് ഹിന്ദി റീമേക്ക് സെല്‍ഫി ടീസര്‍
X

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തി ബോക്സ് ഓഫീസ് ഹിറ്റായ ഡ്രൈവിങ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്ക് ടീസര്‍ പുറത്തിറങ്ങി. സെല്‍ഫി അനൗൺസ്മെന്‍റ് ടീസറാണ് പുറത്തിറങ്ങിയത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി റീമേക്കില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്‍റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്‍റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് അഭിനയിക്കുക. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ കരൺ ജോഹറും പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിർമിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ബോളിവുഡിന് അനുയോജ്യമായ മാറ്റങ്ങളോടെയാകും ഡ്രൈവിങ് ലൈന്‍സിന്‍റെ ഹിന്ദി റീമേക്ക് ഒരുങ്ങുക. വിദേശത്ത് വെച്ചായിരിക്കും ചിത്രത്തിന്‍റെ ചിത്രീകരണം പ്രധാനമായും നടക്കുക.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

TAGS :

Next Story