Quantcast

ദുൽഖറിൻറെ 'സീതാരാമം' യു.എ.ഇയിലേക്ക്; റിലീസ് നാളെ

ചിത്രത്തിലെ ദുൽഖറിൻറെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്

MediaOne Logo

Web Desk

  • Published:

    10 Aug 2022 6:03 PM IST

ദുൽഖറിൻറെ സീതാരാമം യു.എ.ഇയിലേക്ക്; റിലീസ് നാളെ
X

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം സീതാരാമം യു.എ.ഇയില്‍ നാളെ റിലീസ് ചെയ്യും. ദുല്‍ഖര്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് സീതാരാമം. ആഗസ്റ്റ് അഞ്ചിനായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ആഗോള ബോക്സ് ഓഫിസില്‍ കോടികള്‍ സ്വന്തമാക്കാനും ചിത്രത്തിനായി.

1960കളില്‍ നടന്ന ഒരു പ്രണയ കഥയാണ് സീതാരാമം പറയുന്നത്. ഹാനു രാഘവപുഡി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖറെത്തുന്നത്. മൃണാൾ താക്കൂറാണ് ചിത്രത്തിലെ നായിക. രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പി.എസ് വിനോദാണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖറിന്‍റേതാണ് സംഗീതം.

ചിത്രത്തിലെ ദുൽഖറിന്‍റെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്. ആരാധകരുടെ സ്‌നേഹത്തിന് നന്ദിയറിയിച്ച് ദുൽഖർ തന്നെ രംഗത്തെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ദീര്‍ഘവും വൈകാരികവുമായ കുറിപ്പാണ് താരം പങ്കുവെച്ചത്. നിരവധി പ്രതിഭകളുടെ പ്രയത്‌നമാണ് സീതാരാമമെന്നും അതിന്‍റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുമാണ് സിനിമയെ മനോഹരമാക്കിയതെന്നും ദുൽഖർ കുറിച്ചു.

TAGS :

Next Story