Quantcast

'കശ്മീരി ജനത ഊഷ്മളമായാണ് സ്വീകരിച്ചത്'; കല്ലേറില്‍ പരിക്കേറ്റന്നെ വാര്‍ത്ത നിഷേധിച്ച് ഇമ്രാന്‍ ഹാഷ്മി

തേജസ് വിജയ് എന്ന മറാത്തി സംവിധായകന്‍റെ 'ഗ്രൗണ്ട് സീറോ' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഇമ്രാന്‍ ഹാഷ്മിയും സംഘവും കശ്മീരിലെത്തിയത്

MediaOne Logo

ijas

  • Updated:

    2022-09-20 09:32:55.0

Published:

20 Sept 2022 2:57 PM IST

കശ്മീരി ജനത ഊഷ്മളമായാണ് സ്വീകരിച്ചത്; കല്ലേറില്‍ പരിക്കേറ്റന്നെ വാര്‍ത്ത നിഷേധിച്ച് ഇമ്രാന്‍ ഹാഷ്മി
X

ശ്രീനഗര്‍: നടന്‍ ഇമ്രാന്‍ ഹാഷ്മിക്കും സംഘത്തിനും കശ്മീരില്‍ വെച്ച് കല്ലേറും ആക്രമണവും നേരിടേണ്ടി വന്നതായ വാര്‍ത്തയില്‍ വ്യക്തത വരുത്തി താരം. കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജമാണെന്നും കശ്മീരിലെ ജനത ഊഷ്മളമായാണ് തങ്ങളെ സ്വീകരിച്ചതെന്നും ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. ശ്രീനഗറിലെയും പഹൽഗാമിലെയും ചിത്രീകരണം തികച്ചും സന്തോഷകരമായിരുന്നുവെന്നും ഇമ്രാന്‍ ഹാഷ്മി കൂട്ടിച്ചേര്‍ത്തു.

ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകള്‍:

'കശ്മീർ ജനത ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത്. ശ്രീനഗറിലും പഹൽഗാമിലും ചിത്രീകരണത്തിനെത്താൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് നേരെ കല്ലേറുണ്ടായെന്ന വാർത്ത തെറ്റാണ്'

തേജസ് വിജയ് എന്ന മറാത്തി സംവിധായകന്‍റെ 'ഗ്രൗണ്ട് സീറോ' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഇമ്രാന്‍ ഹാഷ്മിയും സംഘവും കശ്മീരിലെത്തിയത്. ഓഗസ്റ്റില്‍ കശ്മീരിലെത്തിയ ഇമ്രാനും സംഘവും അവസാന രണ്ട് ആഴ്ചകളിലായി ചിത്രീകരണ തിരക്കുകളിലായിരുന്നു. ചിത്രത്തില്‍ ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ഇമ്രാന്‍ ഹാഷ്മി എത്തുന്നത്. മാധുരി ദീക്ഷിത് പ്രധാന വേഷത്തിലെത്തിയ ബക്കറ്റ് ലിസ്റ്റ് ആണ് തേജസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം. ടൈഗര്‍ 3, സെല്‍ഫി എന്നീ സിനിമകളാണ് ഇമ്രാന്‍ ഹാഷ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ ഹിന്ദി റീമേക്കാണ് സെല്‍ഫി,

TAGS :

Next Story