വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തി ജീവ; 'ഞാനും അപർണയും വേർപിരിഞ്ഞു' കുറിപ്പുമായി ജീവ
'ഇനി ഇത് ‘ഞങ്ങൾ’ അല്ല, ജീവയും അപർണയും മാത്രം'

മലയാളി പ്രേക്ഷകർ ഏറെ സ്നേഹിച്ച സെലിബ്രിറ്റി ദമ്പതികളിലൊന്നായ ജീവ ജോസഫും അപർണ തോമസും വേർപിരിഞ്ഞു. ഏറെ നാളായി ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ഇപ്പോഴാണ് ജീവ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2015 ആഗസ്റ്റ് 24 മുതൽ 2026 ആഗസ്റ്റ് 24 വരെ എന്ന കുറിപ്പിനൊപ്പമാണ് ജീവ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. 'എല്ലാ മനോഹരമായ ഓർമകൾക്കും നന്ദി' എന്നും ജീവ കുറിച്ചു.
11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ചില കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാതെ വന്നെന്നും, ഇനി ഒരുമിച്ച് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന യാഥാർഥ്യം ഇരുവരും അംഗീകരിച്ചെന്നും ജീവ കുറിപ്പിൽ വ്യക്തമാക്കി.
'ഒരു ദമ്പതികൾ എന്ന നിലയിൽ നിങ്ങളിൽ പലരും ഞങ്ങളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇനി മുതൽ അതൊരു ‘ഞങ്ങൾ’ ആയിരിക്കില്ല, വെറും ജീവയും അപർണയും മാത്രമായിരിക്കും,' എന്നാണ് ജീവയുടെ വാക്കുകൾ.
വേർപിരിയാനുള്ള കാരണം വ്യക്തിപരമാണെന്നും അതേക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജീവ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും പിന്തുണ നൽകണമെന്നും ആരാധകരോട് അഭ്യർഥിക്കുകയും ചെയ്തു.
ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ ഇരുവരുടെയും വേർപിരിയൽ വാർത്ത ആരാധകരെയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.
വർഷങ്ങൾ നീണ്ട ഒരുമിച്ചുള്ള യാത്രയ്ക്ക് ഇന്ന് വിരാമം; ഇനി ജീവയും അപർണയും സ്വന്തം വഴികളിലേക്ക്.
Adjust Story Font
16

