OTTയിലും തിയേറ്ററിലും ഈ ആഴ്ച കളക്ഷൻ തന്നെ!; ഒക്ടോബർ ആദ്യവാരം കാത്തിരിക്കുന്നത് വമ്പൻ റിലീസുകൾ
OTTയോ തിയേറ്ററോ? തീരുമാനം നിങ്ങളുടേത്!

വീക്കെൻഡ് പ്ലാനായിട്ടില്ലേ? എന്നാൽ ഇനി കൺഫ്യൂഷൻ തുടങ്ങാം... തിയേറ്ററിൽ പോയി സിനിമ കാണണോ, വീട്ടിലിരുന്ന് OTT തുറക്കണോ? കോമഡി, റൊമാൻസ്, ക്രൈം, മിസ്റ്ററി, ഫാമിലി ഡ്രാമ തുടങ്ങി വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളും സീരീസുകളുമാണ് ഈ ആഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്നത്. മലയാളത്തിൽ നിന്ന് നിവിൻ പോളിയുടെ ചിത്രവും ഫഹദ് ഫാസിലിന്റെ ബിഗ് റിലീസും എത്തുമ്പോൾ OTTയിലും നിരവധി പുതിയ ടൈറ്റിലുകളുണ്ട്.
വീട്ടിലിരുന്ന് കാണാം; OTTയിൽ ഈ ആഴ്ച
ദുപഹിയ സീസൺ 2
ധഡക്പൂർ വീണ്ടും തിരിച്ചെത്തുകയാണ്. ഇത്തവണ ഒരു പുതിയ മൊബൈൽ ടവർ നാട്ടിലെ പ്രശ്നങ്ങൾക്ക് കാരണമാകുന്നതോടെയാണ് കഥ പുതിയ വഴിയിലേക്ക് തിരിയുന്നത്. ഗജരാജ് റാവു, രേണുക ഷഹാനെ, സ്പർശ് ശ്രീവാസ്തവ, ഭുവൻ അറോറ എന്നിവർ തിരിച്ചെത്തുന്ന സീരീസിൽ പുതിയ കഥാപാത്രങ്ങളും ചേരുന്നു.
OTT: പ്രൈം വീഡിയോ
ഒക്ടോബർ 1
ഓഹ് മൈ ഡോഗ്
ഒരു നായയെ കാണാതാകുന്നു... പിന്നാലെ ഒരു തൊഴിലാളിയെയും കാണാതാകുന്നു. രണ്ട് വ്യത്യസ്ത മിസ്സിംഗ് കേസുകൾക്കിടയിൽ എന്താണ് ബന്ധമെന്ന അന്വേഷണമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പങ്കജ് ത്രിപാഠിയും പവൻ മൽഹോത്രയും പ്രധാന വേഷങ്ങളിൽ.
OTT: നെറ്റ്ഫ്ലിക്സ്
ഒക്ടോബർ 1
ഈസ്റ്റ് ഓഫ് ഈഡൻ
ജോൺ സ്റ്റെയിൻബെക്കിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയുള്ള പുതിയ സീരീസ്. കുടുംബരഹസ്യങ്ങളും അധികാരപ്പോരും സങ്കീർണമായ ബന്ധങ്ങളുമാണ് കഥയുടെ കേന്ദ്രം. ഫ്ലോറൻസ് പ്യൂ, ക്രിസ്റ്റഫർ അബോട്ട്, മൈക്ക് ഫെയ്സ്റ്റ് എന്നിവർ പ്രധാന വേഷങ്ങളിൽ.
OTT: നെറ്റ്ഫ്ലിക്സ്
ഒക്ടോബർ 1
ബെത്‌ലഹേം കുടുംബ യൂണിറ്റ്
തിയേറ്ററിൽ ശ്രദ്ധ നേടിയ നിവിൻ പോളി–മമിത ബൈജു ചിത്രം ഇനി OTTയിലേക്ക്. കുടുംബബന്ധങ്ങളും പ്രണയവും അതിനിടയിലെ രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
OTT: ജിയോ ഹോട്ട്സ്റ്റാർ
ഒക്ടോബർ 2
പൂജ മേരി ജാൻ
പ്രണയം എപ്പോൾ ഒബ്സഷനായി മാറും? അതിന്റെ പരിധികൾ എവിടെയാണ്? മൃണാൾ ഠാക്കൂർ, ഹുമ ഖുറേഷി, വിക്രം സിങ് ചൗഹാൻ, വിജയ് റാസ് എന്നിവർ അഭിനയിക്കുന്ന സൈക്കോളജിക്കൽ ക്രൈം ത്രില്ലർ.
OTT: സീ5
ഒക്ടോബർ 2
ഹാഷ്‌ടാഗ് ലവ്
രണ്ട് ഡേറ്റിങ് ആപ്പ് സ്ഥാപകർ. രണ്ട് വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ. പിന്നെ 60 ദിവസത്തെ ഒരു കംപാറ്റിബിലിറ്റി ചലഞ്ച്! ഐശ്വര്യ ലക്ഷ്മിയും അർജുൻ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് ഡ്രാമയാണ് ഹാഷ്‌ടാഗ് ലവ്.
OTT: നെറ്റ്ഫ്ലിക്സ്
ഒക്ടോബർ 2
ഇനി തിയേറ്ററിലേക്ക്; ബിഗ് സ്‌ക്രീനിൽ കാത്തിരിക്കുന്നവർ
ഡോണ്ട് ട്രബിൾ ദ ട്രബിൾ
ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റം നായക വേഷത്തിൽ! ശശാങ്ക് യെലേറ്റി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ ഫഹദിനൊപ്പം സാര പാലേക്കറും സൗരഭ് സച്ദേവയും പ്രധാന വേഷങ്ങളിൽ. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം ഷോയിങ് ബിസിനസ്, ആർക മീഡിയ വർക്സ് എന്നീ ബാനറുകളിലാണ് ഒരുങ്ങുന്നത്.
മലയാളം–തെലുങ്ക് ദ്വിഭാഷാ ചിത്രമായാണ് സിനിമ എത്തുന്നത്. ഈ ആഴ്ച തിയേറ്ററുകളിലെത്തുന്ന പ്രധാന ദക്ഷിണേന്ത്യൻ ചിത്രങ്ങളിലൊന്നാണിത്.
ഏഴ് കടൽ ഏഴ് മലൈ
നിവിൻ പോളി വീണ്ടും തമിഴിലേക്ക്. സംവിധായകൻ റാമിന്റെ ഫാന്റസി ഡ്രാമയായ ഏഴ് കടൽ ഏഴ് മലൈ ഒക്ടോബർ ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നിവിൻ പോളിക്കൊപ്പം സൂരി, അഞ്ജലി എന്നിവരും പ്രധാന വേഷങ്ങളിൽ.
യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേയ്ഫെയർ ഫിലിംസ് സ്വന്തമാക്കിയതിനാൽ ചിത്രത്തിന് കേരളത്തിലും വിപുലമായ റിലീസാണ് പ്രതീക്ഷിക്കുന്നത്.
OTTയോ തിയേറ്ററോ? തീരുമാനം നിങ്ങളുടേത്!
ചിരിയും പ്രണയവും മിസ്റ്ററിയും ക്രൈമും ഫാമിലി ഡ്രാമയും... ഈ ആഴ്ച പ്രേക്ഷകരുടെ വാച്ച്‌ലിസ്റ്റ് നിറയാൻ ഇനി അധികം സമയം വേണ്ട. ഒക്ടോബറിന്റെ ആദ്യ ആഴ്ച തന്നെ സിനിമാപ്രേമികൾക്ക് വീട്ടിലിരുന്നും തിയേറ്ററിലിരുന്നും ഒരുപാട് ഓപ്ഷനുകളാണ് മുന്നിലുള്ളത്.
Adjust Story Font
16

