Quantcast

കണ്ണു ചിമ്മാനോ, ചിരിക്കാനോ കഴിയുന്നില്ല; റാംസെ ഹണ്ട് സിൻഡ്രോം ബാധിച്ചതായി ജസ്റ്റിന്‍ ബീബര്‍

രോഗം മൂലം ബീബറിന്‍റെ മുഖത്തിന്‍റെ വലതുഭാഗം മരവിച്ച അവസ്ഥയിലാണ്

MediaOne Logo

Web Desk

  • Published:

    11 Jun 2022 11:05 AM IST

കണ്ണു ചിമ്മാനോ, ചിരിക്കാനോ കഴിയുന്നില്ല; റാംസെ ഹണ്ട് സിൻഡ്രോം ബാധിച്ചതായി ജസ്റ്റിന്‍ ബീബര്‍
X

മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്ന റാംസെ ഹണ്ട് സിൻഡ്രോം എന്ന അപൂർവ രോഗം തന്നെ ബാധിച്ചതായി കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. രോഗം മൂലം ബീബറിന്‍റെ മുഖത്തിന്‍റെ വലതുഭാഗം മരവിച്ച അവസ്ഥയിലാണ്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ജസ്റ്റിന്‍ ബീബറിന്‍റെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ ദിവസം ബീബര്‍ തന്‍റെ രോഗാവസ്ഥയെക്കുറിച്ച് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. "പ്രധാനപ്പെട്ടൊരു കാര്യം ദയവായി കാണുക. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ നിലനിർത്തുക" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഭാഗികമായി പക്ഷാഘാതം ബാധിച്ചതുമൂലം തന്‍റെ മുഖത്തിന്‍റെ വലതു പകുതി കഷ്ടിച്ച് ചലിപ്പിക്കുന്നത് എങ്ങനെയെന്നും ബീബര്‍ വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. "എന്‍റെ മുഖത്ത് നിന്ന് നിങ്ങൾക്ക് കാണാനാകുന്നതുപോലെ, എനിക്ക് റാംസെ ഹണ്ട് സിൻഡ്രോം എന്ന രോഗമുണ്ട്'' വീഡിയോയില്‍ പറയുന്നു.

''എനിക്ക് കണ്ണു ചിമ്മാനോ, ചിരിക്കാനോ സാധിക്കുന്നില്ല. മൂക്ക് ചലിപ്പിക്കാന്‍ സാധിപ്പിക്കുന്നില്ല. എന്‍റെ മുഖത്തിന്‍റെ മറുഭാഗത്ത് പൂർണ തളർച്ചയുണ്ട്. നിങ്ങൾക്ക് കാണാനാകുന്നതുപോലെ ഇത് വളരെ ഗുരുതരമാണ്. ഇത് അങ്ങനെയായിരുന്നില്ലെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ, ഞാന്‍ വിശ്രമിക്കണമെന്ന് വ്യക്തമായി എന്‍റെ ശരീരം എന്നോട് പറയുന്നു. നിങ്ങൾ മനസിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സമയം നൂറു ശതമാനം ഞാന്‍ വിശ്രമിക്കാനും സമാധാനമായി ഇരിക്കാനും ഉപയോഗിക്കും. അതിലൂടെ എന്‍റെ ജനിച്ചത് നേടാന്‍ എനിക്ക് കഴിയും'' പോപ് ഗായകന്‍ പറയുന്നു.

സുഖം പ്രാപിക്കാൻ എത്ര സമയമെടുക്കുമെന്ന് തനിക്ക് ഉറപ്പില്ലെന്നും കനേഡിയൻ ഗായകൻ പറയുന്നു. മുഖം സാധാരണ നിലയിലാക്കാൻ താൻ മുഖത്തെ വ്യായാമം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. " സാധാരണ നിലയിലേക്ക് ഞാന്‍ മടങ്ങും. അതിന് എത്ര സമയമെടുക്കുമെന്ന് അറിയില്ല. അത് ശരിയാകും. ഞാൻ ദൈവത്തെ വിശ്വസിക്കുന്നു, ഇതെല്ലാം ഒരു കാരണത്താലാണ്. എന്തുകൊണ്ടാണെന്ന് ഇപ്പോൾ എനിക്കറിയില്ല. " വീഡിയോയുടെ അവസാനം ജസ്റ്റിന്‍ ബീബര്‍ പറയുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ബീബറിന്‍റെ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ 14 ദശലക്ഷം പേരാണ് കണ്ടത്.

TAGS :

Next Story