ഫഹദും അന്‍വര്‍ റഷീദും നസ്റിയയും ഒരുമിച്ച്; രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ ചിത്രം, ചിത്രീകരണം ആരംഭിച്ചു

പുഷ്പ 2 ഗെറ്റ് അപ്പിലാണ് ഫഹദ് ഫഹദ് ഫാസില്‍ ചിത്രത്തിന്‍റെ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-03-09 09:30:50.0

Published:

9 March 2023 9:21 AM GMT

Fahadh Faasil, Anwar Rasheed, Nazriya Nazim, Jithu Madhavan, Romancham, ഫഹദ് ഫാസില്‍, നസ്റിയ നസീം, അന്‍വര്‍ റഷീദ്, ജിത്തു മാധവന്‍, രോമാഞ്ചം
X

രോമാഞ്ചത്തിന്‍റെ ഗംഭീര വിജയത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നേരത്തെ 'ആവേശം' എന്ന പേരാണ് ചിത്രത്തിന് നല്‍കാനിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അൻവർ റഷീദും നസ്റിയ നസീമും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. പുഷ്പ 2 ഗെറ്റ് അപ്പിലാണ് ഫഹദ് ഫഹദ് ഫാസില്‍ ചിത്രത്തിന്‍റെ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്.

രോമാഞ്ചത്തിന് സമാനമായി ബെംഗളൂരൂ കേന്ദ്രീകരിച്ചായിരിക്കും പുതിയ സിനിമയും കഥ പറയുക. കോമഡി എന്‍റര്‍ടെയിനര്‍ സ്വഭാവത്തില്‍ ക്യാമ്പസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത രോമാഞ്ചം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ച് ഇപ്പോഴും തിയറ്ററുകളില്‍ മുന്നേറുകയാണ്. 2 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇതിനോടകം കേരളത്തിൽ നിന്ന് നേടിയത് 30 കോടിയാണ്. 17 കോടി രൂപയാണ് വിദേശത്ത് നിന്ന് ലഭിച്ച കലക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് കോടി രൂപയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

TAGS :

Next Story