Quantcast

അന്താരാഷ്ട്ര പുരസ്കാരം നേടി 'ജോജി';സന്തോഷം പങ്കുവെച്ച് ഫഹദ്

'സ്വീഡനിൽ നിന്ന് സന്തോഷ വാർത്ത' എന്ന തലക്കെട്ടോടെയാണ് ഫഹദ് പുരസ്കാര വിവരം പങ്കുവെച്ചത്.

MediaOne Logo

Web Desk

  • Published:

    23 Sept 2021 2:42 PM IST

അന്താരാഷ്ട്ര പുരസ്കാരം നേടി ജോജി;സന്തോഷം പങ്കുവെച്ച് ഫഹദ്
X

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'ജോജി' ചിത്രത്തിന് അന്താരാഷ്ട്ര പുരസ്കാരം. സ്വീഡൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായാണ് 'ജോജി' യെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം.


ഫഹദ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് സന്തോഷ വാർത്ത അറിയിച്ചത്. 'സ്വീഡനിൽ നിന്ന് സന്തോഷ വാർത്ത' എന്ന തലക്കെട്ടോടെയാണ് ഫഹദ് പുരസ്കാര വിവരം പങ്കുവെച്ചത്.

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഈ വർഷം ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ബാബു രാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

TAGS :

Next Story