Quantcast

പുഷ്പ 2ന് ഫഹദ് ഫാസിൽ വാങ്ങിയത് കോടികൾ

പാൻ ഇന്ത്യൻ ചിത്രമായി എത്തിയ പുഷ്പയുടെ ഒന്നാം ഭാഗം എകദേശം 350 കോടിയിലധികം കളക്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-07-19 13:39:48.0

Published:

19 July 2023 1:30 PM GMT

പുഷ്പ 2ന് ഫഹദ് ഫാസിൽ വാങ്ങിയത് കോടികൾ
X

അല്ലു അർജുൻ ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുകുമാർ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ (പുഷ്പ ദി റൈസ്) തെലുങ്കിൽ മാത്രമല്ല മറ്റുഭാഷകളിലും സൂപ്പർ ഹിറ്റായിരുന്നു. ഏകദേശം 350 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് 'പുഷ്പ ദി റൈസ്'. പുഷ്പ 2ന് (പുഷ്പ ദി റൂൾ) ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

അല്ലുഅർജുൻ പുഷ്പയായി എത്തുമ്പോൾ മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ ഭൻവർ സിങ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അല്ലു അർജുനും ഫഹദ് ഫാസിലും തമ്മിൽ ആദ്യ ഭാഗത്തെക്കാൾ കൂടുതൽ കോമ്പിനേഷൻ രംഗങ്ങൾ പുഷ്പ 2ൽ ഉണ്ടാകുമെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. പുഷ്പയും ഭൻവർ സിങ്ങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തിൽ.

ഇപ്പോഴിതാ സിനിമയുടെ ജോലികൾ അണിയറയിൽ പുരോഗമിക്കുമ്പോൾ ഫഹദ് ഫാസിലിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ഭൻവർ സിങ് ഷെഖാവത്താവാൻ വൻ തുകയാണ് താരം വാങ്ങിയിരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തനുസരിച്ച് ആറ് കോടി രുപയാണ് പുഷ്പ 2നായി ഫഹദ് വാങ്ങിയ പ്രതിഫലം. പുഷ്പ ആദ്യ ഭാഗത്തിന് 5 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.

രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ.രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്. ധനുജയ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ദേവി ശ്രീ പ്രസാദാണ് സംഗീതം. മിറോസ്ലാവ് കുബ ബ്രോസെക്ക് ഛായാഗ്രഹണവും.കാർത്തിക് ശ്രീനിവാസ് എഡിറ്റിംഗും നിർവഹിക്കുന്നു.

TAGS :

Next Story