Quantcast

ഞാന്‍ ഒരു മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ് -ബേസില്‍ ജോസഫ്

തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

MediaOne Logo

Web Desk

  • Updated:

    2024-02-20 11:24:09.0

Published:

20 Feb 2024 4:48 PM IST

Basil Joseph_Film Actor
X

തിരുവനന്തപുരം:താന്‍ ഒരു മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണെന്ന് ചലച്ചിത്ര താരവും സംവിധായകനുമായ ബേസില്‍ ജോസഫ്. തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

'ശക്തമായ നിലപാടില്ലാത്ത ചെറുപ്പക്കാരെ മാനിപ്പുലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇന്നുള്ളത്.ശക്തമായിട്ടുള്ള രാഷ്ട്രീയ ബോധവും വ്യക്തമായിട്ടുള്ള നിലപാടും വിദ്യാര്‍ത്ഥികളില്‍ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്.രാഷ്ട്രീയത്തില്‍ ചേര്‍ന്നിട്ട് ഞാന്‍ വഴി പിഴച്ച് പോയിട്ടില്ല ' - ബേസില്‍ പറഞ്ഞു.

രാഷ്ട്രീയ രംഗത്ത് ഒരുപ്പാട് കെട്ട ജീവിതങ്ങളുണ്ട്. ജീര്‍ണ്ണത ബാധിച്ച നേതാക്കന്മാരുണ്ട്. അവരുടെ മുഖമാണ് പുറത്ത് വരേണ്ടത്. മുഖാമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും മാതൃകയാക്കപ്പെടേണ്ടവരല്ല- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ നടി അനശ്വര രാജനടക്കം വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. മുഖാമുഖം പരിപാടിയുടെ രണ്ടാം ഘട്ടമാണ് ചൊവ്വാഴ്ച തിരുവനന്തപുരം കവടിയാറിലെ ഉദയാപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.

TAGS :

Next Story